Tue. Apr 23rd, 2024

കറാച്ചി, പാക്കിസ്താൻ

 

Pakistan_Indies_cricket
ട്വന്റി ട്വന്റിയിൽ പങ്കെടുക്കാൻ വെസ്റ്റ് ഇൻഡീസ് ടീം പാക്കിസ്താനിലെത്തും

 

ട്വന്റി ട്വന്റി അന്തർദ്ദേശീയ പരമ്പരയിലെ മത്സരത്തിൽ പങ്കെടുക്കാൻ റ്വെസ്റ്റ് ഇൻഡീസ് ടീം മാർച്ച് അവസാനം പാക്കിസ്താനിൽ എത്തുമെന്നത് പാക്കിസ്താൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് സ്ഥിരീകരിച്ചു. യു എ ഇ യിൽ നടന്ന ഐ സി സി യുടെ ഒരു യോഗത്തിൽ വെച്ചാണ് പാക്കിസ്താൻ കണ്ട്രോൾ ബോർഡ് അദ്ധ്യക്ഷൻ നജാം സേത്തി ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റിൽ വെസ്റ്റ് ഇൻഡീസും, ബംഗ്ലാദേശും, പാക്കിസ്താനും ഉൾപ്പെടുന്ന ഒരു ത്രിരാഷ്ട്ര പരമ്പര പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ത്രിരാഷ്ട്ര പരമ്പര അമേരിക്കയിൽ ഹൂസ്റ്റണിലും, ഫ്ലോറിഡയിലും നടക്കുമെന്ന് “ദി ഡോൺ” റിപ്പോർട്ടുചെയ്തു.

പാക്കിസ്താൻ അമേരിക്കയിൽ ആദ്യമായിട്ട് ഒരു അന്തർദ്ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതും ഈ ത്രിരാഷ്ട്ര മത്സരം ആയിരിക്കും.

വെസ്റ്റ് ഇൻഡീസ് ടീമിലെ മുഖ്യ താരങ്ങൾക്ക് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ പങ്കുചേരാനുണ്ടായിരുന്നതുകൊണ്ടും, ലാഹോറിലെ മോശം കാലാവസ്ഥ കൊണ്ടുമാണ് കഴിഞ്ഞ നവംബറിൽ പാക്കിസ്താനിൽ നടക്കാനിരുന്ന മത്സരം നീട്ടിവെക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *