Mon. Jan 13th, 2025

ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധിക്ക് ശേഷം

അഡ്വ. ബിന്ദു അമ്മിണി (42 വയസ്സ്), കനകദുർഗ്ഗ (44 വയസ്സ്) എന്നീ യുവതികൾ 2019 ജനുവരി 2 ന് ശബരിമല ക്ഷേത്ര സന്നിധാനത്ത് പ്രവേശനം നടത്തി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിനായി ഒരു കോടി 50 ലക്ഷത്തിലധികം രൂപ കളക്ടറുടെ ട്രഷറി അക്കൗണ്ടില്‍ നിന്ന് വിവിധ ബാങ്കുകള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും…

ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍ അധികൃതര്‍

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍ അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യാവനം ഹയര്‍സെക്കൻഡറി സ്‌കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ്…

ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികള്‍

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികളും. ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ചാണ് രോഗികളുടെ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങും, തുടര്‍ന്ന് ജീവന്‍ വരെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ നിരവധി രോഗികള്‍ക്കാണ് ബുദ്ധിമുട്ടുകള്‍…

പാലിയേക്കര ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച്‌ വാഹനത്തിന്‍റെ ചില്ലുപൊട്ടി; സംഘർഷം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സംഘര്‍ഷം. എ ഐ വൈ എഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ സമ്മേളനം കഴിഞ്ഞു മടങ്ങവേ ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച്‌ വാഹനത്തിന്റെ ചില്ലുപൊട്ടി. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.…

ഇസ്രായേലിൽ നിന്നുള്ള കാർഷികവിഭവങ്ങൾക്ക് പാലസ്തീൻ നിയന്ത്രണമേർപ്പെടുത്തി

റാമള്ളാ സിറ്റി: പാലസ്തീനിൽ നിന്നുള്ള വസ്തുക്കളുടെ കയറ്റുമതിയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ വിലക്കിനു മറുപടിയായി, ഇസ്രായേലിൽ നിന്നുള്ള പച്ചക്കറികൾ, പഴങ്ങൾ, വളർത്തുപക്ഷികൾ എന്നിവയ്ക്ക് പാലസ്തീൻ ചന്തയിൽ നിയന്ത്രണമേർപ്പെടുത്താൻ പാലസ്തീൻ സർക്കാർ തീരുമാനിച്ചു. പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീൻ മന്ത്രിസഭ റാമള്ളാ…

പാക്കിസ്താനിലെ പുതിയ ചീഫ് ജസ്റ്റിസായി ആസിഫ് സയീദ് ഖോസ സ്ഥാനമേൽക്കും

പാക്കിസ്താന്റെ പുതിയ ചീഫ് ജസ്റ്റിസ്സായി ആസിഫ് സയീദ് ഖോസയെ നിയമിച്ചു. ആസിഫ് സയീദിനെ രാജ്യത്തെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ട്, ബുധനാഴ്ച, പാക്കിസ്താന്റെ നിയമ മന്ത്രാലയം ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2016 ഡിസബർ 31, മുതൽ രാജ്യത്തെ സുപ്രീം കോടതിയിൽ ഒരു…

ദേശീയ സുരക്ഷാ ആക്ട് ചുമത്തി പത്രപ്രവർത്തകന്റെ അറസ്റ്റ്; കണ്ടില്ലെന്ന് നടിച്ച് മണിപ്പൂർ പത്രപ്രവർത്തക യൂണിയൻ

ഇംഫാൽ, മണിപ്പൂർ: ദേശീയ സുരക്ഷാ നിയമത്തിൻ/ആക്ട് (എൻ.എസ്.എ – National Security Act) പ്രകാരം പത്രപ്രവർത്തകനായ കിഷോർചന്ദ്ര വാങ്കെം അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ രീതിയിൽ മണിപ്പൂരിലെ പത്രപ്രവർത്തക യൂണിയൻ മൗനം പാലിക്കുന്നു. ഇന്ത്യയിലെ പത്രപ്രവർത്തക യൂണിയനുകൾ വിഷയത്തെ അപലപിച്ചെങ്കിലും ഓൾ…

അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ്; ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും മെഡൽ നേടി

ഇന്ത്യൻ ഷൂട്ടർമാരായ ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും അവരുടെ  അന്താരാഷ്ട്രതലത്തിലെ ആദ്യമത്സരത്തിൽ, മെക്സിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പിൽ മെഡൽ നേടി. ഷഹ്സർ റിസ്‌വി, ലോക കപ്പിൽ തന്റെ ആദ്യ സീനിയർ മത്സരത്തിൽ, പുരുഷന്മാരുടെ 10 മീറ്റർ…