Sat. Nov 16th, 2024

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍: എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനകം നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്ക റാം മീണ നിര്‍ദ്ദേശം നല്‍കി.…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി. മാര്‍ച്ച് 19-ന് കാസര്‍ഗോഡ് കലക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. കഴിഞ്ഞ ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ നടത്തിയ…

മുസ്ലിം വോട്ടര്‍മാരുടെ 25 ശതമാനവും വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത്, വോട്ടു ചെയ്യാന്‍ യോഗ്യതയുള്ള 11 കോടി മുസ്ലീങ്ങളിൽ, മൂന്നു കോടി പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്താണെന്നു കണ്ടെത്തല്‍. മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്റെ സ്ഥാപകനും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ വിദഗ്ദ്ധനുമായ ഖാലിദ് സെയ്ഫുല്ലയാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മൂന്നാമത് നാഷനല്‍…

ന്യൂസിലാൻഡ് വെടിവെയ്‌പ്‌ : ഫേസ്ബുക്കിനും ട്വിറ്ററിനും രൂക്ഷ വിമർശനം

ന്യൂസിലാൻഡ്: ന്യൂസിലാൻഡിലെ രണ്ടു മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനാകാതെ ഫേസ്ബുക്കും ട്വിറ്ററും നട്ടം തിരിയുന്നു. ഇപ്പോൾ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിക്കപ്പെടുമ്പോൾ, കാണുന്ന ലിങ്കുകളെല്ലാം നീക്കം ചെയ്യുകയല്ലാതെ, തുടർച്ചയായി അപ്‍ലോഡ് ചെയ്യപ്പെടുന്നത്…

സൗജന്യ തൊഴിൽ പരിശീലനം

കോഴിക്കോട്: ദേശീയ ഗ്രാമീണ വികസന മന്ത്രാലയവും, നൈപുണ്യ വികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ അടുത്ത ബാച്ചിലേക്കു ജില്ലയിൽ നിന്നുള്ള ന്യൂനപക്ഷ, എസ്.സി/എസ്.ടി വിഭാഗത്തിലെ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് മൂന്ന് മാസത്തെ പരിശീലത്തിനു ശേഷം ജോലിനേടാൻ പ്രാപ്തരാക്കുക…

ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഫറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സഖ്യചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയും, ഒമര്‍ അബ്ദുള്ളയും തമ്മില്‍ ഡല്‍ഹിയില്‍ വച്ച്‌ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാശ്മീരിലെ മൂന്നു സീറ്റുകളില്‍, കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കും. ജമ്മു…

ഉത്തരക്കടലാസ് റോഡരികില്‍ നിന്നും കിട്ടിയ സംഭവം: രണ്ടുപേര്‍ക്കുകൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പേരാമ്പ്രയില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് വഴിയരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. പേരാമ്പ്ര കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചീഫ് സൂപ്രണ്ടും പ്രധാനാധ്യാപികയുമായ ഇ. പുഷ്പലത, ഡപ്യൂട്ടി ചീഫ് കോഴിക്കോട് സെന്റ് മേരീസ് എച്ച്.എച്ച്.എസ്സിലെ സണ്ണി…

സുറിയാനി ക്രിസ്ത്യാനിയില്‍ നിന്ന് സംഘപരിവാറിലേക്കുള്ള ദൂരം

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ടോം വടക്കന്‍, ഇരുചെവിയറിയാതെ ബി.ജെ.പിയില്‍ എത്തിയത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. പത്താളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത നേതാവ്, പോയതില്‍ ക്ഷീണമില്ല എന്ന്, നേതാക്കളും അണികളും പറയുമ്പോഴും സോണിയാ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും അറിയാവുന്ന ഒരു…

രാജസ്ഥാനില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ദേവി സിംഗ് ഭാട്ടി പാര്‍ട്ടി വിട്ടു

ബിക്കാനീർ: രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ദേവി സിംഗ് ഭാട്ടി പാര്‍ട്ടി വിട്ടു. ബിക്കാനീറിൽ നിന്നുള്ള ബി.ജെ.പി. എം.പി അര്‍ജ്ജുന്‍ റാം മേഘ്‌വാളിന് വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അര്‍ജ്ജുന്‍ റാം മേഘ്‌വാളിന് സീറ്റ് നല്‍കരുതെന്ന്, താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും, എന്നാല്‍…

തിരുവനന്തപുരം: യംങ് സ്കോളേഴ്സ് കോൺഗ്രസ് ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളും, ഉന്നത വിദ്യാഭ്യാസ വകുപ്പും, കേരള സർവകലാശാല യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന യങ് സ്കോളേഴ്സ് കോൺഗ്രസിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം എ.കെ.ജി. ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. “ഗവേഷണങ്ങൾ…