Thu. Sep 11th, 2025

അമ്പിളി: നായകൻ സൗബിന്‍; നായിക തന്‍വി റാം

സൗബിന്‍ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി. അതിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും വേഷമിടുന്നു. മുകേഷും, എ.വി. അനൂപും ചേര്‍ന്നാണ് ചിത്രം…

‘കേസുമായി ഏതറ്റംവരെയും പോകും, എനിക്ക് വേണ്ടിയല്ല ചെങ്കല്‍ ചൂളയില്‍ വളരുന്ന അടുത്ത തലമുറയ്ക്ക് വേണ്ടി“- ധനുജ കുമാരി

തിരുവനന്തപുരം:   കറുത്ത നിറം, താമസിക്കുന്നത് കോളനിയില്‍, ദളിതന്‍, ഈ മൂന്നു കാര്യങ്ങള്‍ ഒരു വ്യക്തിയ്ക്കുണ്ടെങ്കില്‍ അവന്‍ കള്ളനോ, പിടിച്ചു പറിക്കാരനോ, ഗുണ്ടയോ ആകാനാണ് സാധ്യതയെന്നാണ് പൊതുസമൂഹത്തിന്റ ധാരണ. കള്ളന്‍ ആകണമെങ്കില്‍ ഈ മൂന്നെണ്ണത്തില്‍ ഒരെണ്ണം മാത്രം മതി . മറ്റ്…

പ്രിയങ്കയുടെ നിയമവിരുദ്ധമായ അറസ്റ്റ് യു.പി. സർക്കാരിന്റെ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയെ കാണിക്കുന്നുവെന്നു രാഹുൽ

ന്യൂഡൽഹി:   ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സോൻഭദ്രയിൽ ഉണ്ടായ ഭൂമിതർക്കത്തെത്തുടർന്ന്, അതിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ, പ്രിയങ്കയുടെ അറസ്റ്റ്, ഉത്തർപ്രദേശ് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. “ഉത്തർ…

പ്രിയങ്ക ഗാന്ധി കരുതൽ കസ്റ്റഡിയിൽ; മിർസാപൂരിൽ നിരോധനാജ്ഞ

മിർസാപൂർ : ഉത്തർപ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. ഭൂമി…

ബീഹാറിൽ കന്നുകാലിമോഷ്ടാക്കളെന്നാരോപിച്ച് രണ്ടുപേരെ മർദ്ദിച്ചുകൊന്നു

സാരൺ: ബീഹാറിലെ സാരൺ ജില്ലയിലെ ബനിയാപ്പൂരിൽ കന്നുകാലിമോഷ്ടാക്കളെന്നു സംശയിച്ച്, രണ്ടുപേരെ പ്രാദേശികവാസികൾ മർദ്ദിച്ചുകൊന്നുവെന്നു ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം നടന്നത്. പശുക്കളെ മോഷ്ടിക്കാൻ മൂന്നുപേർ വന്നെന്നാണു ഗ്രാമവാസികൾ പറയുന്നത്. അവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ഒരാൾ ഓടി…

ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും

ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ മൂന്നു താരങ്ങളെ തിരഞ്ഞെടുത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന രീതി ഐ.സി.സിക്കുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്,…

അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ര്‍​ക്കം: മ​ദ്ധ്യ​സ്ഥ ച​ര്‍​ച്ച​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് ആഗസ്റ്റ് ഒന്നിനു ​സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീംകോ​ട​തി നി​ര്‍​ദ്ദേശം

ന്യൂഡൽഹി:   അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ര്‍​ക്കം സം​ബ​ന്ധി​ച്ച മ​ദ്ധ്യ​സ്ഥ ച​ര്‍​ച്ച​ക​ളു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ആഗസ്റ്റ് ഒന്നിനു ​സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീംകോ​ട​തി നി​ര്‍​ദ്ദേശിച്ചു. ഓ​ഗ​സ്റ്റ് ര​ണ്ടി​നു കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തി​നു മു​ന്നോ​ടി​യാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ത​യാ​റാ​ക്കിവ​യ്ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേശം ന​ല്‍​കി. ജ​സ്റ്റീ​സ്…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു സര്‍ക്കാർ

കണ്ണൂർ:   കണ്ണൂരിലെ ആന്തൂരില്‍, കൺ‌വെൻഷൻ സെന്ററിനു അനുമതി ലഭിക്കാഞ്ഞതിന്റെ വിഷമം മൂലം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കാര്യത്തിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു സര്‍ക്കാർ, ഹൈക്കോടതിയില്‍ വിശദീകരണം നൽകി. തയ്യാറാക്കി നൽകിയ പ്ലാനിൽ പല തവണ മാറ്റം…

നാടന്‍ രുചികള്‍‌ക്കൊരു വക്കാലത്ത്

#ദിനസരികള്‍ 823   യാത്രകള്‍ക്കിടയില്‍ നല്ല ഭക്ഷണം ലഭിക്കുക എന്നതൊരു ഭാഗ്യമാണ്. എന്നാല്‍ പലപ്പോഴും നിര്‍ഭാഗ്യമാണ് കടാക്ഷിക്കാറുള്ളതെന്നതാണ് അനുഭവം. ഇന്നലേയും അത്തരത്തിലൊരു സംഭവമുണ്ടായി. ഒരു തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ നാടന്‍ ഉച്ച ഭക്ഷണം എന്ന് ചുവപ്പില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ച…

നവോത്ഥാനദിനം പ്രമാണിച്ച് ജൂലൈ 23 ന് ഒമാനിൽ പൊതു അവധി

മസ്കറ്റ്:   നവോത്ഥാനദിനം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച്‌ ഒമാന്‍. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജൂലൈ 23 ന് അവധി ആയിരിക്കും. 49-ാം നവോത്ഥാനദിനമാണ് ആഘോഷിക്കുന്നത്. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് കൗണ്‍സില്‍ ചെയര്‍മാനുമായ…