Sat. Sep 13th, 2025

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായുളള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. വിമാനത്താവളത്തിന്റെ മുഴുവന്‍ വിശദാശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യവത്കരിക്കാന്‍ പോകുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.…

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍. സെന്‍സെക്സ് 30 പോയന്റ് നഷ്ടത്തില്‍ 37800ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11240ലുമാണ് വ്യാപാരം ആരംഭിച്ചത്. ബി.എസ്.ഇ.യിലെ 513 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 600 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും…

വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത

വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത ക്രിസ്റ്റ്യന്‍ മുറെയ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുറെയെ നിയമിച്ചത്.57-കാരിയായ മുറെയ് 25 വര്‍ഷത്തിലധികം വത്തിക്കാന്‍ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശ പര്യടനങ്ങളുടെ തത്സമയ വിവരം നല്‍കിയിരുന്നത്…

നാടകങ്ങള്‍ക്ക് അന്ത്യം കുറിക്കാനൊരുങ്ങി യെദ്യൂരപ്പ : സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുന്നു

കര്‍ണ്ണാടക: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുകയാണ്. ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അനുമതി തേടുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 വിമതരെ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത…

വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി : വിവരാവകാശ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു രാജ്യസഭ പാസാക്കി. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത്. ബില്‍ കീറിയെറിഞ്ഞതും കയ്യാങ്കളി നടത്തി വോട്ടെടുപ്പ് തടസപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള നാടകീയരംഗങ്ങള്‍ രാജ്യസഭയില്‍ അരങ്ങേറി. വിവരാവകാശ നിയമഭേദഗതി ബില്‍ സിലക്ട്…

സമൂഹ മാധ്യമങ്ങളിൽ തരംഗമായ സൗബിന്‍ ഷാഹിർ ചിത്രം അമ്പിളിയിലെ, ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്

“ഞാന്‍ ജാക്‌സനല്ലടാ, ന്യൂട്ടനല്ലടാ…” എന്നുതുടങ്ങുന്ന സൗബിന്‍ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളി എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സൗബിന്റെ വേറിട്ട നൃത്ത അകമ്പടിയോടെ ഈ ഗാനത്തിന്റെ ഭാഗങ്ങൾ ചിത്രത്തിന്റെ ടീസറിനൊപ്പം വന്നിരുന്നു. സൗബിനെ പരിചയപ്പെടുത്തികൊണ്ടുള്ള അമ്പിളിയുടെ ടീസർ…

‘ചോല’ ഇനി വെനീസിലേക്ക് ; സനൽകുമാർ ശശിധരനും

ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ചലച്ചിത്ര മേളയിലേക്ക് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചോല’. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമായ, വെനീസിലെ ‘ഒറിസോണ്ടി’ (ചക്രവാളം) മത്സരവിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യന്‍…

കർണ്ണാടക: മൂന്ന് എം.എൽ.എമാരെ അയോഗ്യരാക്കി സ്പീക്കർ; നടപടി കുമാരസ്വാമി സർക്കാർ വീണ് രണ്ടാം ദിനം

കർണ്ണാടക : കർണ്ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കി സ്പീക്കര്‍ കെ.ആർ.രമേശ് കുമാർ. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി, ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇതിൽ, ഒരാള്‍ സ്വതന്ത്ര എം.എല്‍.എ.യും രണ്ട് പേര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായിരുന്നു. 2023 മെയ് 23…

മുത്തലാഖ് ബിൽ പാസാക്കി ലോക്സഭ

ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസാക്കി. 78നെതിരെ 302വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബില്‍ പാസായത്. മൂന്നുവര്‍ഷം വരെ തടവ് മുത്തലാഖ് ചൊല്ലുന്ന പുരുഷന് ലഭിക്കാൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ്…

ചന്ദ്രനിലേക്ക് പോവാൻ പറഞ്ഞ ബി.ജെ.പി. വക്താവിന്‌ ചുട്ട മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞ ബി.ജെ.പി. വക്താവിനോട് ടിക്കറ്റ്എടുത്ത തന്നാൽ പോവാമെന്ന് സംവിധായകന്റെ മറുപടി. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം അടൂരുൾപ്പെടെ 49 ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത്…