Thu. Sep 25th, 2025

കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ സംഭവം; അമ്മ ലൈംഗിക പീഡനത്തിന് ഇരയായതായി സംശയം

എറണാകുളം : എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ. കുഞ്ഞിൻ്റെ അമ്മയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയമുണ്ടെന്നും പോലീസ് പറയുന്നു. 23 വയസുള്ള യുവതി…

രോഹിത് ദളിതനല്ല, ആത്മഹത്യ ചെയ്തത് യഥാർത്ഥ ജാതി പുറത്തറിയാതിരിക്കാൻ

ഹൈദരാബാദ് : ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്നും ശരിയായ ജാതി പുറത്തറിയുമെന്ന ഭയത്തിലാണ് ആതമഹത്യ ചെയ്തതെന്നുമാണ് തെലങ്കാന പോലീസിൻ്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നത്. രോഹിതിൻ്റെ മരണത്തിൽ കാരണക്കാരായി…

‘അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് റായ്ബറേലിയിലേക്ക് പോയിരിക്കുന്നത്’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി തോൽക്കുമെന്നും മോദി പറഞ്ഞു. റായ്ബറേലിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പ്രതികരിക്കുകയായിരുന്നു മോദി. പശ്ചിമബംഗാളിലെ ബർദമാനിൽ തിരഞ്ഞെടുപ്പ്…

ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടേ പേരിൽ ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലുള്ളവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായമെത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിക്കെതിരെയാണ് തുർക്കിയുടെ ഈ തീരുമാനമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലേക്കുള്ള…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുകൊണ്ടുള്ള സർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യമാണ് കോടതി തള്ളിയത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ ചോദ്യം ചെയ്തുള്ള…

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി: നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ എട്ട് മണിയോടെ പനമ്പള്ളി വിദ്യാനഗറിലാണ് സംഭവം. ആൺ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഒരു ഫ്‌ളാറ്റില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. രാവിലെ ജോലിക്കെത്തിയ…

‘ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍ രേവണ്ണ ആഗ്രഹിക്കുന്നു’; കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ബെംഗളുരു: ലൈംഗികാരോപണക്കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കര്‍ണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂരിന്റെ പരാമര്‍ശം വിവാദത്തില്‍. ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍ ആഗ്രഹിക്കുന്നുവെന്നാണ് രാമപ്പ തിമ്മാപ്പൂര്‍ പരാമർശിച്ചത്. വിജയപുരയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു രാമപ്പ…

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേഠിയിൽ കിഷോരിലാല്‍ ശര്‍മയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ കോൺഗ്രസ്…

‘കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണ്’; വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് മോദി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് കോൺഗ്രസിനെയും പാകിസ്താനെയും ബന്ധിപ്പിച്ചുകൊണ്ട് മോദി വിമർശിച്ചിരിക്കുന്നത്. പാകിസ്താൻ നേതാക്കൾ കോൺഗ്രസിനായി പ്രാർത്ഥിക്കുകയാണെന്നും ഇന്ത്യ മുന്നണി…

സുപ്രീം കോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പാക്കാൻ ഉത്തരവ്

ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പാക്കാൻ ഉത്തരവ്. മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മെയ് 16ന് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ്മാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ…