Mon. Dec 2nd, 2024

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേഠിയിൽ കിഷോരിലാല്‍ ശര്‍മയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്.

രാഹുൽ ഗാന്ധി വയനാടിന് പുറമെ രണ്ടാം മണ്ഡലമായാണ് അമേഠിയില്‍ മത്സരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20 നാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം, 2019 ൽ വയനാടിന് പുറമെ അമേഠിയിൽ നിന്നാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. എന്നാൽ, ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇത്തവണ കിഷോരിലാല്‍ ശര്‍മയാണ് സ്മൃതി ഇറാനിക്കെതിരെ മത്സരിക്കുന്നത്.