Mon. Sep 22nd, 2025

വിവാഹം ആഘോഷമാക്കിയ താരങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ വാച്ച് സമ്മാനിച്ച് അനന്ത് അംബാനി

  മുംബൈ: തന്റെ വിവാഹം ആഘോഷമാക്കിയ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്ക് രണ്ടു കോടി രൂപയുടെ വാച്ച് സമ്മാനമായി നല്‍കി അനന്ത് അംബാനി. ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ് അടക്കം മിക്ക താരങ്ങളും രണ്ടു കോടി വിലവരുന്ന ഔഡെമര്‍ പിഗ്വെറ്റ് വാച്ചുകള്‍…

ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

  ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി നേതാവ് കെ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. തെളിവെടുപ്പിനായി തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവമുണ്ടായത്. തെളിവെടുപ്പിനിടെ എസ്‌ഐയെ…

അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം; 90 പേര്‍ കൊല്ലപ്പെട്ടു

  ഗസ്സ സിറ്റി: ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം…

തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു; കൂടുതല്‍ റോബോട്ടുകളെ എത്തിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം തുടരുന്നത്. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 30…

തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ ആക്രമണം; ചെവിയ്ക്ക് വെടിയേറ്റു

  വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി ട്രംപ് പറഞ്ഞു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക്…

ഉപതിരഞ്ഞെടുപ്പ്; ഇന്ത്യാ സഖ്യത്തിന് നേട്ടം

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തില്‍ പെട്ട പാര്‍ട്ടികള്‍ക്കു നേട്ടം. അഞ്ചിടത്തു ജയിച്ച ഇന്ത്യാ മുന്നണി അഞ്ചു സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി ഒരു സീറ്റ് ജയിച്ചു. ബിഹാറിലെ ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍. …

ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ത്രിപുരയിൽ സംഘർഷം

അഗർത്തല: ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. ത്രിപുരയിലെ ധലായ് ജില്ലയിൽ അക്രമികൾ നിരവധി കടകൾ കത്തിക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.  ജൂലൈ ഏഴിന് ധലായ് ജില്ലയിലെ ഗണ്ഡത്വിസയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 19കാരനായ പരമേശ്വര് റിയാങ്…

Lok Sabha Speaker's Daughter Defamation Case Dhruv Rathee Accused

ധ്രുവ് റാഠിക്കെതിരേ കേസ്

മുംബൈ: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സർ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പോലീസ്. തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്‌സഭ സ്പീക്കർ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ഓം ബിര്‍ളയുടെ ബന്ധു നമാന്‍ മഹേശ്വരിയാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ …

Kerala Ranked No. 1 in Sustainable Development by NITI Aayog

സുസ്ഥിര വികസനം; ഒന്നാം സ്ഥാനം കേരളത്തിന്

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കുന്നത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ…

കസ്റ്റഡി പീഡനം; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ പൊലീസ് കേസ്

  വിജയവാഡ: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടെ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ടിഡിപിയുടെ എംഎല്‍എ കെ രഘുരാമ കൃഷ്ണം…