Mon. Sep 22nd, 2025

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർ മരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാം തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 3 തീർഥാടകർ മരിച്ചു. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7.30 നാണ് ചിർബാസ മേഖലക്ക് സമീപമുള്ള പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.…

നിപ: ചികിത്സയിലിരുന്ന പതിനാലുകാരൻ മരിച്ചു 

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു.  ഇന്ന് രാവിലെ 11.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയിൽ നിന്ന് മോണോ…

ദുബൈയിലെ ആഡംബര നൗകക്ക് ആസിഫ് അലിയുടെ പേര്

ദുബൈ: നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകക്ക് നടൻ്റെ പേര് നൽകി ദുബൈ മറീനയിലെ വാട്ടർ ടൂറിയം കമ്പനി ഡി3. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്.  നൗകയില്‍ ആസിഫ്…

ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു; റിപ്പോർട്ട് ചെയ്തത് 50 കേസുകൾ 

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്.  സംസ്ഥാനത്ത് ആകെ 50 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. ഹിമ്മത്പൂരിൽ 14 വൈറസ് കേസുകൾ റിപ്പോർട്ട്…

വടക്കൻ കേരളത്തിൽ കനത്ത മഴ; 5 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കരിപ്പൂർ: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്. വഴി തിരിച്ചു വിട്ട അഞ്ച് വിമാനങ്ങളിൽ…

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് 

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ നീക്കി വിശദമായി പരിശോധിക്കുകയാണ്. ഇവിടെ ലോറിയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ നി​ഗമനം. തിരച്ചിൽ ശരിയായ ദിശയിലാണെന്ന്…

നിപ: കുട്ടിയുടെ നില ഗുരുതരം, കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന്…

നഞ്ചിയമ്മ ഒരു പ്രതീകം മാത്രം; അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട ഭൂമിയ്ക്ക് കണക്കില്ല

1999 ലെ നിയമം അനുസരിച്ച് 1986 നു ശേഷം ആദിവാസിയല്ലാത്ത ആര്‍ക്കും ആദിവാസി ഭൂമി നിയമപരമായി വാങ്ങാന്‍ കഴിയില്ല. ഇത്തരം ഭൂമി രജിസ്ട്രേഷന്‍ അസാധുവാണ്. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി കൈയേറുന്നുണ്ട്   ന്യാധീനപ്പെട്ട കുടുംബ ഭൂമി ഒരു മാസത്തിനകം…

DYFI Leader Deported in Kappa Case in Pathanamthitta

DYFI മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി  നാടുകടത്തി

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസിൽ നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. അഭിജിത്ത് ബാലൻ അറിയപ്പെടുന്ന…

Scrub-Typhus Confirmed in 14-Year-Old Malappuram Boy Initially Suspected of Nipah

നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാമു പരിശോധന നടന്നത്. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി. നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 14കാരന്‍ കോഴിക്കോട് സ്വകാര്യ…