Mon. Sep 22nd, 2025

മുണ്ടക്കൈ ദുരന്തം; മരണം 106 ആയി, പാലം നിര്‍മിക്കാനുള്ള ശ്രമം ആരംഭിച്ചു

  മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 106 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: വയനാടിനായി കൈകോര്‍ക്കാന്‍ അഭ്യര്‍ഥിച്ച് കളക്ടര്‍

  കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് വയനാട് ജില്ലാ കലക്ടര്‍. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണം 89 ആയി, ചാലിയാറിലൂടെ ഒഴുകിയെത്തിയത് 26 മൃതദേഹാവശിഷ്ടങ്ങള്‍

  വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ചാലിയാറില്‍ നിലമ്പൂരിനടുത്ത് പോത്തുകല്ല് ഭാഗത്തുനിന്ന് 26 പേരുടെ മൃതദേഹ ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ചാലിയാറില്‍ ജലനിരപ്പ്…

സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഖാചരണം

  തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 63 പേര്‍ മരിച്ചതായാണ്…

ഉരുള്‍പൊട്ടല്‍; തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേകസംഘം വയനാട്ടിലെയ്ക്ക്, 5 കോടി അനുവദിച്ച് സ്റ്റാലിന്‍

  ചെന്നൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്‌നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേക സംഘം എത്തും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഖത്തില്‍ തമിഴ്‌നാട്…

മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍

  മേപ്പാടി: വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ എന്ന് സൂചന. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. എന്‍ഡിആര്‍എഫ് സംഘം ഇവിടെ പാലം നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം. ഇതേതുടര്‍ന്ന്…

മുണ്ടക്കൈ മദ്രസയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു; എയര്‍ലിഫ്റ്റ് മാത്രമേ സാധ്യമാകൂ എന്ന് രക്ഷാപ്രവര്‍ത്തകന്‍

  മേപ്പാടി: ഉരുള്‍പൊട്ടിയ മുണ്ടക്കൈ പ്രദേശത്ത് മദ്രസയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന് പ്രദേശവാസിയും രക്ഷാപ്രവര്‍ത്തകനുമായ മനാഫ്. കുഞ്ഞുങ്ങള്‍ അടക്കം പ്രായമായവര്‍ വരെ മദ്രസയില്‍ സഹായത്തിനായി കാത്തുനില്‍ക്കുകയാണെന്ന് മനാഫ് പറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്ത് ആളുകളെ മറുകരയില്‍ എത്തിക്കുക അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് മനാഫ്…

ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 60 ആയി; സൈന്യം വയനാട്ടിലേക്ക്

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ നിന്നും ചാലിയാര്‍ പുഴയില്‍ നിന്നുമായി 60 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍ഡിആര്‍എഫിന്റെ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്.…

ചളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം

  മേപ്പാടി: ചൂരല്‍മലയില്‍ ചളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് രക്ഷാസംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നതിനാല്‍ രാക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമായിരുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം വയനാട്ടിലേയ്ക്ക് പുറപ്പെട്ടു. എഴിമലയില്‍ നിന്നും നാവിക സേനയും എറണാകുളത്ത് നിന്നും…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മരണസംഖ്യ 47 ആയി, രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരം

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 47 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക അതീവ ദുഷ്‌ക്കരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല ഭാഗത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നത് പ്രതികൂല കാലാവസ്ഥയാണ്. മുണ്ടക്കൈയിലേക്ക് പുറപ്പെട്ട ഹേലികോപ്റ്ററുകള്‍…