Mon. Sep 22nd, 2025

ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെത്തിയത് 71 മൃതദേഹങ്ങള്‍

  നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും മേപ്പാടി സിഎച്ച്‌സിയിലേയ്ക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. മുപ്പതോളം ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിക്കുക. അതേസമയം, 71 മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ കണ്ടെത്തി. 39 പൂര്‍ണ മൃതദേഹങ്ങള്‍,…

മുണ്ടക്കൈയില്‍ ആകെയുണ്ടായിരുന്നത് 540 വീടുകള്‍; അവശേഷിക്കുന്നത് 30 എണ്ണം മാത്രം

  മേപ്പടി: മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന ആകെ 540 വീടുകളില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ ബാബു. രണ്ടുനില വീടുകളുടെ മേല്‍ക്കൂരക്കൊപ്പമാണ് മണ്ണ് മൂടിയിരിക്കുന്നത്. റൂഫ് നീക്കി കോണ്‍ക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ…

ഏഴിമലയില്‍നിന്ന് നാവികസംഘം ചൂരല്‍മലയില്‍

  മേപ്പടി: ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫിസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്ക് ബെയ്ലി പാലം…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 167 ആയി, രക്ഷദൗത്യത്തിന് ഹെലികോപ്റ്റര്‍

  മേപ്പാടി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 167 ആയി. ചാലിയാറില്‍ നിന്നും 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ആകെ 76 മൃതദേഹങ്ങളാണ് തിരിച്ചറഞ്ഞത്. വിംസ് ആശുപത്രിയില്‍ 70 പേര്‍ ചികിത്സയിലുണ്ട്. 11 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം,…

മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍

  മേപ്പടി: മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. വീട് പൂര്‍ണമായും മണ്ണില്‍ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളില്‍നിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുദേവന്‍ എന്നയാളുടെ കുടുംബമാണ് മണ്ണിനടിയില്‍പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവുന്നത് യന്ത്രസാമഗ്രികളുടെ കുറവാണ്. ഈ പരിസരത്ത് തന്നെ…

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

  ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയായുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ…

ഇന്നും അതിശക്തമായ മഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച്…

മുണ്ടക്കൈ ദുരന്തം; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു, 98 പേരെ കാണാനില്ല 

കൽപ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.  മരിച്ചവരുടെ എണ്ണം 150 കടന്നതായാണ് റിപ്പോർട്ടുകൾ. 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്. കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മൂവായിരത്തിലധികം…

മന്ത്രി വീണ ജോർജിന് കാറപകടത്തിൽ പരിക്ക് 

മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോർജിന് വാഹനാപകടത്തിൽ പരിക്കേറ്റു. മലപ്പുറം മഞ്ചേരിയിൽ വെച്ച് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.  മന്ത്രി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ തലയ്ക്കും കൈക്കും ചെറിയ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി…

48 മണിക്കൂറിനുള്ളില്‍ മുണ്ടക്കൈയില്‍ പെയ്തത് 572 മില്ലിമീറ്റര്‍ മഴ; ഹൃദയഭേദകമായ ദുരന്തമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരമൊരു ദുരന്തത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട് മണ്ണിനടിയില്‍ പുതഞ്ഞുപോയത്. പോത്തുകല്ലില്‍ ചാലിയാറില്‍ നിന്ന് 16 മൃതദേഹങ്ങള്‍…