Fri. Nov 8th, 2024

 

മേപ്പടി: ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫിസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്ക് ബെയ്ലി പാലം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ഇതിനുള്ള ഉപകരണങ്ങള്‍ 11.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. 17 ട്രക്കുകളിലായി പാലം നിര്‍മാണ സാമഗ്രികള്‍ ദുരന്തഭൂമിയിലേക്കെത്തിക്കും. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡിഎസ്സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുക.