പാലം പൂര്‍ത്തിയായാല്‍ കൂടുതല്‍ യന്ത്രങ്ങളെത്തിക്കും; ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍
മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൂന്നാംദിനം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരും. അപകടത്തില്‍ കനത്ത നാശമുണ്ടായ പുഞ്ചിരിമട്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മുണ്ടക്കൈയിലാണ്. ഇവിടങ്ങളില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.…