Mon. Sep 22nd, 2025

അകമല മേഖലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആളുകള്‍ വീടൊഴിയണം; വാര്‍ത്ത തെറ്റെന്ന് കലക്ടര്‍

  തൃശ്ശൂര്‍: തൃശ്ശൂര്‍ അകമല മേഖലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറുടെ ഫേസ്ബുക്ക്…

വയനാടിന് കരുതല്‍; സൂര്യയും കാര്‍ത്തിയും ജ്യോതികയും 50 ലക്ഷം, മമ്മൂട്ടി 20 ലക്ഷം, ഫഹദ് ഫാസില്‍ 25 ലക്ഷം

  കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായ ഹസ്തവുമായി സിനിമ താരങ്ങള്‍. തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവരും രശ്മിക മന്ദാനയും മമ്മൂട്ടിയും ദുല്‍ഖര്‍ സമാനുമാണ് സാമ്പത്തിക സഹായവുമായെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സൂര്യയും കാര്‍ത്തിയും…

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങള്‍

  കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങളും. യുഎസ്, റഷ്യ, ചൈന, തുര്‍ക്കി, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വയനാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ‘കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നാണ്’ യുഎസ്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായത് 29 കുട്ടികളെ, 4 മൃതദേഹം കണ്ടെത്തി

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെ കാണാതായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാല് കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. ഇനിയും 25 പേരെ കണ്ടെടുക്കാനുണ്ട്. അതേസമയം, മഴ കനത്ത് പെയ്യുന്നതിനാല്‍ രാക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും മേഖലയില്‍…

ചൂരല്‍മലയില്‍ കനത്ത മഴ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി

  മേപ്പാടി: ചൂരല്‍മലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സുരക്ഷിതമായി മാറ്റി. ബെയ്ലി പാലത്തിന്റെ നിര്‍മാണം തടസ്സപ്പെട്ടിട്ടില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാദൗത്യം നിര്‍ത്തി എന്‍ഡിആര്‍എഫ്, സന്നദ്ധസംഘങ്ങള്‍ അടക്കം മറുകരയിലേയ്ക്ക് തിരിച്ചെത്തി.

കനത്ത മഴയിൽ ചോർന്നാെലിച്ച് പുതിയ പാർലമെൻ്റ് കെട്ടിടം

ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോരുന്നത്.   ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെൻ്റ് മന്ദിരത്തിൻ്റ് ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ കോൺ​ഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അയോധ്യയിൽ പുതുതായി…

മുഖ്യമന്ത്രി ദുരന്തമേഖലയില്‍; ചൂരല്‍മല സന്ദര്‍ശിച്ചു

  മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ ചൂരല്‍മല സന്ദര്‍ശിച്ചു. ബെയ്ലി പാലത്തിന്റെ നിര്‍മാണം നേരിട്ടുകണ്ട് വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങളും വിലയിരുത്തി. മഴ തുടരുന്നതിനാല്‍ മുഖ്യമന്ത്രിയ്ക്ക് സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. അതേസമയം, ലോക്സഭാ…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി

  കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ സര്‍വകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാര്‍ത്താ സമ്മേളനത്തില്‍…

അകമല അതീവ അപകടാവസ്ഥയില്‍; രണ്ട് മണിക്കൂറിനകം വീടൊഴിയണമെന്ന് നഗരസഭ

  തൃശ്ശര്‍: വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് രണ്ടുമണിക്കൂറിനകം ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു…

മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി ബിഎസ്എൻഎൽ

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി ബിഎസ്എൻഎൽ. കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാനായി ടവറിൻ്റെ കപ്പാസിറ്റിയും കൂട്ടി. സാധാരണ 4ജി സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂര പരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങൾ കൂടി…