Sun. Sep 21st, 2025

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായി ഫേസ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്

  കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് റിയാലിറ്റി ഷോ താരവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താത്പര്യമില്ലെന്ന് പറയുന്ന പോസ്റ്റാണ്…

വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടക സർക്കാരിൻ്റെ കൈത്താങ്ങ്; 100 വീടുകൾ നിർമിച്ച് നല്‍കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്ന് സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.…

സിപിഎം എംഎല്‍എമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ച് സിപിഎം എംപിമാരും എംഎല്‍എമാരും.  കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എ എ റഹിം, സു…

വയനാട്ടിലെ കുട്ടികളെ ദത്തെടുക്കാനായി നിരവധി പേർ; എല്ലാവർക്കും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ? ദത്തടുക്കുന്നതിൻ്റെ നടപടിക്രമങ്ങൾ എന്തൊക്കെ?

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുട്ടികളെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റുകളായും കമൻ്റുകളായും ഒട്ടറെപ്പേർ എത്തിയിട്ടുണ്ട്.  ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പോസ്റ്റിന് കീഴിൽ കുഞ്ഞുങ്ങളെ തരുമോയെന്ന് ചോദിച്ചുകൊണ്ട് നിരവധി കമൻ്റുകൾ വന്നിരുന്നു. എന്നാൽ വിചാരിക്കുന്നത് പോലെ…

വയനാട് പുനരധിവാസത്തിന് മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി രൂപ നല്‍കും 

കൽപ്പറ്റ: വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. ഉരുള്‍ പൊട്ടലില്‍ നശിച്ച മുണ്ടക്കൈ എല്‍പി സ്‌കൂള്‍ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015…

ഇന്ത്യക്ക് ചരിത്ര നേട്ടം; നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

ന്യൂഡൽഹി: ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ഇന്ത്യക്കാരൻ. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാന്‍ഷു ശുക്ലയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആക്‌സിയം-4 ദൗത്യത്തിലൂടെ ശുഭാന്‍ഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമെന്ന് ഐഎസ്ആര്‍ഒ…

ഇത് സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം: വി ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ലിതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെപിസിസി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു. ദുരിതാശ്വാസ നിധി…

വയനാട് ദുരന്തത്തിൽ അനാഥയായ പെൺകുട്ടിയുണ്ടെങ്കിൽ ദത്തെടുക്കാൻ ആഗ്രഹമുണ്ട്; സന്നദ്ധത അറിയിച്ച് പ്രവാസി 

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് അനാഥയായ പെൺകുട്ടിയുണ്ടെങ്കിൽ ദത്തെടുക്കാൻ താനും ഭാര്യയും തയ്യാറാണെന്ന് വ്യക്തമാക്കി പ്രവാസി. സമീർ ബി സി എന്ന വ്യക്തിയാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വയനാട്ടിലെ ഒറ്റപ്പെട്ടുപോയ കുട്ടികളിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ തൻ്റെ കുടുംബം…

‘കുഞ്ഞുങ്ങളെ ഞങ്ങൾക്ക് തരൂ, ഞങ്ങൾ നോക്കിക്കോളാം’, വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അഭ്യർഥന

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധിപേർ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്നദ്ധത പലരും അറിയിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പേജിൽ ഇത്തരം അഭ്യർഥന കമന്റുകളായി വന്നിരുന്നു. ‘എല്ലാവരും നഷ്ടപ്പെട്ട മക്കൾ ഉണ്ടേൽ ഒരാളെ ഞാൻ നോക്കാം.…

ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ  സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി രക്ഷാപ്രവർത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസവും വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി പ്രിയങ്ക…