27 C
Kochi
Wednesday, October 23, 2019

ഒന്നരക്കോളം മഞ്ഞവാർത്ത; കൊണ്ടുപോയത് രണ്ടു ജീവൻ: മനോരമയ്‌ക്കെതിരെ ചൂണ്ടുവിരലുമായി സാമൂഹിക മാധ്യമങ്ങൾ

കൊച്ചി:   ഡൽഹി ഐഐടി യിൽ ഗവേഷണം നടത്തുന്ന അലൻ സ്റ്റാൻലിയുടെയും, അമ്മ ലിസിയുടെയും ആത്മഹത്യ ചർച്ചാവിഷയമാക്കി സാമൂഹിക മാധ്യമങ്ങൾ. ചോദ്യശരങ്ങൾ ലക്ഷ്യമിടുന്നത് മലയാളിയുടെ സുപ്രഭാതമായ, പ്രമുഖ ദിനപത്രം മനോരമയ്ക്കും ഇടുക്കി റിപ്പോർട്ടർ എസ് വി രാജേഷിനും നേരെ."മനോരമയുടെ സെൻസേഷണൽ മഞ്ഞപ്പണി രണ്ടുപേരുടെ ജീവനെടുത്തു." ഇങ്ങനെയാണ് മരിച്ച അലൻ സ്റ്റാൻലിയുടെ...

“ഭാരത രത്ന ഒറ്റുകാരന്‍ സവര്‍ക്കര്‍”

#ദിനസരികള്‍ 914വീരസവര്‍ക്കറെന്ന് ഹിന്ദുത്വഫാസിസ്റ്റ് സംഘടനകളും ഒറ്റുകാരനെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ചരിത്രബോധമുള്ള ജനതയും വിളിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് നമ്മുടെ രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്കി ആദരിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എന്ന കാര്യം...

അയോധ്യ – നടപ്പാക്കേണ്ടത് നീതി

#ദിനസരികള്‍ 913ഹിന്ദുതീവ്രവാദികള്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിംകോടതിയില്‍ നിന്നും അന്തിമവിധി വരാന്‍ ഇനി അധികം ദിവസമില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിനു മുന്നില്‍ കേസിലെ കക്ഷികളായവരെല്ലാം തന്നെ തങ്ങളുടേതായ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം തങ്ങളുടെ റിപ്പോര്‍ട്ട്...

ഇനിയും വായിച്ചു തീരാത്ത സീത ഭാഗം -1

#ദിനസരികള്‍ 911ഇന്നലെ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു യോഗത്തില്‍ കേള്‍വിക്കാരനായി പങ്കെടുക്കാനിടയായി. വിഷയം ആശാന്റെ സീതയായതുകൊണ്ടുതന്നെ ആരെന്തു പറഞ്ഞാലും ചെവി കൊടുക്കുക എന്നത് എന്റെ സ്വഭാവമാണ്. ചര്‍ച്ച ചെയ്യുന്ന സംഘമാണെങ്കില്‍ ആധുനിക കാലത്തിന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നവരുടെ ഒരു പരിച്ഛേദവുമാണ്. അപ്പോള്‍...

സോനാഗച്ചിയിലെ ഗന്ധങ്ങള്‍

#ദിനസരികള്‍ 916   ചെറുപ്പത്തിന്റെ ത്രസിക്കുന്ന നാളുകളില്‍ ബംഗാളി പെണ്‍‌കൊടികളുടെ വശ്യതയെക്കുറിച്ച് പാടിപ്പുകഴ്ത്തിയ കൂട്ടുകാരുടെ വാക്കുകളില്‍ മനംമയങ്ങി ഒരു വേശ്യാലയം സന്ദര്‍ശിച്ച അയാള്‍, താന്‍ തിരഞ്ഞെടുത്തവളെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയായ വൃദ്ധയ്ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോള്‍ അവള്‍ക്ക് മുന്നൂറു മതി എന്ന പ്രതികരണത്തില്‍ നിന്നും അമല എന്ന വേശ്യയുടെ സൌഭഗങ്ങളെക്കുറിച്ച് നമുക്ക് ലഭിക്കേണ്ടതെല്ലാമുണ്ടായിരുന്നു. എന്നിട്ടും...

കൊല്ലേണ്ടതെങ്ങനെ?

#ദിനസരികള്‍ 755 എങ്ങനെയാണ് സ്വന്തം മകളെ കൊല്ലുക? ഒരമ്മയും ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമാണത്.അതല്ലെങ്കില്‍ മക്കളെ കൊല്ലുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും ഒരമ്മയ്ക്കും ഒരിക്കലും കഴിയില്ല എന്നതല്ലേ വസ്തുത? ഇനി അഥവാ ഏതെങ്കിലും ഒരമ്മ അങ്ങനെ ചിന്തിക്കുന്ന അതേ നിമിഷത്തില്‍ അവര്‍ അമ്മ എന്ന പദവി നല്കുന്ന വിശുദ്ധമായ...

ശിഥില ചിന്തകള്‍, ശീതളച്ഛായകള്‍

#ദിനസരികള്‍ 915   ചിലരുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് വളരെ പെട്ടെന്നായിരിക്കും അവര്‍ വന്നു കയറുക. ചില നിമിഷങ്ങള്‍ മാത്രമേ അവര്‍ നമ്മോടൊപ്പം ചിലവഴിച്ചുള്ളുവെങ്കിലും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍ ഒരടയാളം അവശേഷിപ്പിച്ചുകൊണ്ടായിരിക്കും നിഷ്ക്രമിക്കുക. ഇടക്കിടയ്ക്ക് നാം ആ സ്നേഹസാമീപ്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നു. ഇനിയെന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാനാകുമോ എന്ന സംശയത്തില്‍ നെടുവീര്‍പ്പിടുന്നു. വീണ്ടും...

സെക്കുലര്‍ പാഠങ്ങള്‍

#ദിനസരികള്‍ 917   ഉജ്ജ്വലചിന്തകനും ചരിത്രകാരനുമായ ഡോ. കെ.എന്‍ പണിക്കരുടെ ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും സമാഹാരമാണ് പി.പി ഷാനവാസ് എഡിറ്റു ചെയ്ത് ചിന്ത പ്രസിദ്ധീകരിച്ച സെക്കുലര്‍ പാഠങ്ങള്‍ എന്ന പുസ്തകം. നാം ജീവിച്ചു പോകുന്ന കാലഘട്ടത്തെ നാളിതുവരെ നാം നടന്നുപോന്നതിന് നേര്‍വിപരീതമായ വഴികളിലൂടെ ആനയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആശയങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചുമാണ് അദ്ദേഹം സെക്കുലര്‍...

വിടപറഞ്ഞ പ്രിയ സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍

#ദിനസരികള്‍ 910എനിക്ക് ഏറെക്കാലമായി പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം തിരുനെല്ലിയിലെ ആക്കൊല്ലി എസ്റ്റേറ്റില്‍ നൈറ്റ് വാച്ചറായിരുന്നു. രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ഇരുട്ടും കൂടെ...

ചില കാര്‍ട്ടൂണ്‍ വിചാരങ്ങള്‍

#ദിനസരികള്‍ 918   കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്. നിരവധിയാളുകള്‍ പലപ്പോഴായി ഉദ്ധരിച്ചിട്ടുള്ള ആ കഥയിലെത്ര കാര്യമുണ്ടായാലും ഇല്ലെങ്കിലും കാര്‍ട്ടൂണുകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും സൂചിപ്പിക്കാന്‍ ഈ സംഭാഷണത്തിന് കഴിയുന്നുണ്ട് എന്നതാണ് വസ്തുത....