27 C
Kochi
Thursday, December 12, 2019

കേരളമേ, നാം തല താഴ്ത്തുക!

#ദിനസരികള്‍ 968 നവോത്ഥാന കേരളമെന്നാണ് വെയ്പ്പ്. രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയായി ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയിട്ടുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ആരംഭിച്ചതുമാണ്.മാറു മറയ്ക്കണമെന്നായിരുന്നു ആവശ്യം. അതൊരു വലിയ മുന്നേറ്റമായി. താഴ്ന്ന ജാതിയില്‍ ജനിച്ചു പോയി എന്നതുകൊണ്ട് നഗ്നത മറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു ജനത അവസാനം വിജയിച്ചു. ഇഷ്ടമുള്ളത്...

ധനുഷ്‌കോടി മുതല്‍ സഹാറ വരെ

#ദിനസരികള്‍ 967 യാത്രാവിവരണങ്ങള്‍ വായിക്കുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത്തരം പുസ്തകങ്ങളുടെ ഒരു കൊള്ളാവുന്ന ശേഖരം എനിക്കുണ്ട്. എസ് കെ പൊറ്റക്കാടുമുതല്‍ സക്കറിയയും രവീന്ദ്രനും ഇങ്ങേയറ്റം സന്തോഷ് ഏച്ചിക്കാനം വരെയുള്ള ഒരു നീണ്ടനിര എഴുത്തുകാരുടെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അതിലുണ്ട്.എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ വളരെക്കുറച്ചു...

മതഭാരതം!

#ദിനസരികള്‍ 966 രാജ്യത്തെ നിലനിറുത്തുന്ന അടിസ്ഥാന ആശയങ്ങളെ കശക്കിയെറിയാനുള്ള സംഘപരിവാരത്തിന്റെ നീക്കം ത്വരിതപ്പെടുത്തുന്നതാണ് ഇന്നലെ ലോക സഭയില്‍ പാസായ പൗരത്വ ബില്ലെന്ന് നിസ്സംശയം പറയാം. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം മാറ്റി നിറുത്തി ശേഷിക്കുന്ന മതവിഭാഗത്തില്‍ പെട്ടവര്‍‌ക്കെല്ലാം ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്നതിനു വേണ്ടിയാണ് 1955ലെ പൌരത്വ ബില്‍ ഭേദഗതി...

“ഖണ്ഡനമാണ് വിമര്‍ശനം “

#ദിനസരികള്‍ 965 ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ 'വിശ്വസാഹിത്യ പഠനങ്ങള്‍' മൂന്നു ഭാഗങ്ങളായി സാമാന്യം, ഭാരതീയം, പാശ്ചാത്യം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സാമാന്യം എന്ന ഭാഗത്ത് സാഹിത്യാദി കലകളെക്കുറിച്ച് പൊതുവേയും ഭാരതീയത്തില്‍ നമ്മുടെ പൈതൃകഭാഷാസമ്പത്തുകളേയും പാശ്ചാത്യമെന്ന ഭാഗത്തില്‍ അരിസ്റ്റോട്ടിലും ടോള്‍സ്റ്റോയിയും വോള്‍ട്ടയറും ബൈബിളിലെ പുതിയ നിയമവും ചര്‍ച്ച ചെയ്യപ്പെടുന്നു.ഖണ്ഡനമാണ് വിമര്‍ശനം, ഭാവന...

ക്ഷേമരാഷ്ട്രത്തിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍!

#ദിനസരികള്‍ 964 എത്രയോ തരം വേവലാതികളിലാണ് നമ്മുടെ വൃദ്ധമാതാപിതാക്കള്‍ ജീവിച്ചു പോകുന്നതെന്ന് അടുത്തറിയാനുളള്ള അവസരമായിരുന്നു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് ലഭിച്ചത്. മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയെങ്കിലും അത് പൂര്‍ത്തിയാക്കുവാന്‍ ആവശ്യത്തിന് സമയം (ഏകദേശം ഒരു മാസത്തോളം) അനുവദിച്ചിരുന്നു.എന്നുമാത്രവുമല്ല, തീരെ വയ്യാത്ത...

നിയമമാണ് നടപ്പിലാക്കേണ്ടത്, ആള്‍ക്കൂട്ട നീതിയല്ല!

#ദിനസരികള്‍ 963 തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാവിലെ സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ തങ്ങളുടെതന്നെ ആയുധം തട്ടിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.കീഴടങ്ങാനാവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ ആക്രമണം തുടര്‍ന്നപ്പോഴാണ് തിരിച്ചു വെടിവെയ്ക്കേണ്ടിവന്നതെന്നും അങ്ങനെയുണ്ടായ...

മാധ്യമങ്ങൾ നിശബ്ദത പാലിക്കുമ്പോൾ…

#ദിനസരികള്‍ 962 ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാറുന്നുവെന്ന് വലിയ തലക്കെട്ടില്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ചത് നാം കണ്ടു.അത്തരമൊരു മാറ്റത്തെ മുന്‍നിറുത്തി ദൃശ്യമാധ്യമങ്ങള്‍ കൊണ്ടു പിടിച്ച ചര്‍ച്ചയും നടത്തി.സെക്രട്ടറി അവധിക്ക് അപേക്ഷിച്ചുവെന്നും പകരം ആരായിരിക്കും എന്നതുമായിരുന്നു ഈ ചര്‍ച്ചകളുടെ കാതല്‍.പിന്നാലെ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ആലോചനയിലില്ലാത്ത വിഷയമാണ്...

ദൈവം ജനിക്കുന്നു!

#ദിനസരികള്‍ 961 ഒരു പാതിരാവില്‍ വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്ന് ആകാശത്തിലേക്ക് നോക്കുക. എത്രയോ നക്ഷത്രങ്ങള്‍! എണ്ണിയാല്‍ തീരാത്തത്ര!നോക്കി നോക്കിയിരിക്കവേ അവയില്‍ ചിലതെല്ലാം ചലിക്കാന്‍ തുടങ്ങുന്നതായി തോന്നുന്നു. ചില കൊള്ളിയാന്‍പരലുകള്‍ എവിടെക്കെന്നില്ലാതെ പാഞ്ഞെരിഞ്ഞു തീരുന്നു. ചിലതെല്ലാം തെളിഞ്ഞു മിന്നിയും ചിലതെല്ലാം മയങ്ങി മങ്ങിയും നമ്മുടെ കാഴ്ചവട്ടങ്ങളെ വിസ്മയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഒന്നിലും തൊട്ടുനില്ക്കാതെ...

തുല്യത, തുല്യ നീതി; ചില വിമർശനങ്ങൾ!

#ദിനസരികള്‍ 960 സാമ്പത്തിക തുല്യത എന്നത് ഭരണഘടനാപരമായ ഒരവകാശമല്ല. എന്നാല്‍ നിയമത്തിന്റേയും അവസരങ്ങളുടേയും മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. അവിടെ ഏറ്റക്കുറച്ചിലുകളുണ്ടാകരുതെന്ന് ഭരണഘടന ശഠിക്കുന്നു. അതുകൊണ്ടാണ് കുറേ തുക വിതരണം ചെയ്ത് സാമ്പത്തികമായ അവസ്ഥയെ ഉയര്‍ത്തിയെടുക്കുന്നതിനു പകരം സാമൂഹികമായ അവസ്ഥകളാണ് ഏറെ പരിതാപകരം എന്ന് തിരിച്ചറിഞ്ഞ് ഭരണഘടനയുടെ വിധാതാക്കള്‍...

അടിമ ഗര്‍ജ്ജനങ്ങള്‍

#ദിനസരികള്‍ 959 ഒരു കാലത്ത് ഈ നാട്ടില്‍ അടിമകളായി ജീവിച്ചു പോന്ന ഒരു വംശം ക്രമേണ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും മറ്റു മനുഷ്യരോടൊപ്പംതന്നെ തുല്യരാണ് തങ്ങളെന്ന് തിരിച്ചറിയുകയും ചെയ്തതിന്റെ ഒരു ഹ്രസ്വചരിത്രമാണ് തെക്കുംഭാഗം മോഹന്‍ 'അടിമഗര്‍ജ്ജനങ്ങള്‍' എന്ന പുസ്തകത്തിലൂടെ പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്നത്.ആ ചരിത്രം പക്ഷേ, രേഖീയമായ ഒരു മുന്നേറ്റമായിട്ടല്ല...