പോലീസുകാരും പൊതുജനങ്ങളും
#ദിനസരികള് 1079
കേരള പോലീസിലെ ചിലരുടെ പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ. ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര് പോലും ഇക്കാലത്ത് വിവാദങ്ങളില്‍ പെടുന്നു. പോലീസിനെക്കുറിച്ചും നിയമത്തെക്കുറിച്ചും ജനങ്ങളില്‍ ശരിയായ ധാരണയുണ്ടാക്കുന്നതിനു പകരം ഭയമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശം കൊടുക്കുന്ന ചില ഉദ്യോഗസ്ഥരേയും ഇക്കാലത്ത് നാം...
ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളേയും കാണ്മാനില്ല!; സയീദ് നഖ്വിയുടെ സ്ഫോടനാത്മക ഫാന്റസി
“ദി മുസ്ലിം വാനിഷെസ്” എന്ന നാടകത്തിലെ ആദ്യ രംഗം
ഭൂമിയുടെ അവകാശികള്‍ – ബഷീറെന്ന ദുര്ബലന്
#ദിനസരികള് 860
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ നാം അതുവരെ പരിചയപ്പെടാതിരുന്ന ഒരു പുതിയ പാരിസ്ഥിതികാവബോധത്തെ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രത കാണാം. പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് സ്രഷ്ടാവായ പടച്ചോന്റെ കൈകള്‍ കൊണ്ടാണെന്നും അതുകൊണ്ടു അവയെല്ലാംതന്നെ ഇവിടെ ജീവിക്കുവാന്‍ അര്‍ഹതയുള്ളവരാണെന്നും ആരെങ്കിലും സ്വന്തം താല്പര്യങ്ങള്ക്കോ സുഖസൌകര്യങ്ങള്‍ക്കോ...
പുത്തന്‍ കലവും അരിവാളും – നിറം മങ്ങാത്ത പ്രതീകങ്ങള്‍
#ദിനസരികള് 1012
ഇടശ്ശേരി വക്കീല്‍ ഗുമസ്തനായിരുന്നല്ലോ. അതുകൊണ്ടുതന്നെ കോടതി നടപടികളുമായി പലപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നിയമനടപടി കണ്ടതിന്റെ കഥയാണ് പുത്തന്‍കലവും അരിവാളും എന്ന കവിത. വിഷയം വിളജപ്തിയാണ്.
എന്നുവെച്ചാല്‍ ജന്മിക്ക് കഴിഞ്ഞ കൊല്ലമോ മറ്റോ കൊടുക്കാനുള്ള പാട്ടബാക്കിയ്ക്ക് അയാള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി...
ഞങ്ങൾ ചെയ്തത് വഞ്ചന; മുസ്ലീങ്ങളോട് മാപ്പപേക്ഷിച്ച് കാശ്മീരി പണ്ഡിറ്റുകൾ
(കാശ്മീരിൽ നിന്നും സ്വയം പലായനം ചെയ്ത 23 കാശ്മീരി പണ്ഡിറ്റുകൾ, പലായനം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം കാശ്മീരി മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്ത്, കാശ്മീരിലെ അൽ സഫ പത്രത്തിൽ അച്ചടിച്ചുവന്നിരുന്നു. ബ്രിജ് നാഥ് ഭാൻ, എം എൽ ധർ, കെ എൽ കാവ്, കന്യാ...
ചില മരണ ചിന്തകള്‍!
#ദിനസരികള് 814
ജീവിതത്തെ മനോഹരമാക്കുന്നതില്‍ മരണത്തിന് പ്രാധാന്യമുണ്ട്. അഥവാ മരണമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും മൂല്യവത്തായി അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലനില്ലാത്ത കാലം പോലെ അനിശ്ചിതമായി നീണ്ടു പോകുന്ന വിരസമായ വെറും ജീവിതങ്ങള്‍ നമ്മെ എന്നേ മുഷിപ്പിക്കുമായിരുന്നു. അതുകൊണ്ട് മരണമുള്ളതുകൊണ്ടാണ് ജീവിതം മനോഹരമായിരിക്കുന്നതെന്ന് ഞാന്‍ പറയും. അപ്രതീക്ഷിതമായി...
തെറ്റും ശരിയും!
#ദിനസരികള് 739
ശ്രീകണ്ഠേശ്വരത്തിന്റെ മകനായ പി. ദാമോദരന്‍ നായര്‍ തയ്യാറാക്കിയ അപശബ്ദനിഘണ്ടു പ്രസിദ്ധീകരിക്കപ്പെടുന്നത് ആഗസ്റ്റ് 1976 ലാണ്. എന്നെക്കാള്‍ പ്രായമുള്ള ആ പുസ്തകം നിരന്തര ഉപയോഗത്തിനു ശേഷവും കുത്തിക്കെട്ടൊന്നുലയുക പോലും ചെയ്യാതെ എന്റെ മേശപ്പുറത്തിരിക്കുന്നു. ഇപ്പോള്‍, പക്ഷേ ഉപയോഗം വളരെയേറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഷ്ട ഉപയോഗിക്കേണ്ടിടത്ത് ഷ്ഠയും സ്തയ്ക്കു പകരം...
പനിക്കിടക്കയിലെ സച്ചിദാനന്ദന്
#ദിനസരികള് 772
കടുത്ത പനി. ഇന്നലെ മുതല്‍ തുടങ്ങിയതാണ്. പനി എത്ര പെട്ടെന്നാണ് ശരീരത്തെ ഭാരമില്ലാത്തതാക്കി മാറ്റുന്നത്? ആലില പോലെ വിറച്ചു തുള്ളുന്നു. അതോടൊപ്പം ജലദോഷവുമുണ്ട്. അതുകൊണ്ട് എന്തുപനിയാണെന്ന് വേവലാതി കൊണ്ടില്ല. ഭാര്യ വലിയ കലത്തില്‍ എന്തൊക്കെയോ പച്ചിലകളും വേരുകളും പറിച്ചിട്ട് തിളപ്പിച്ച് ഒരു പുതപ്പ് തലവഴി മൂടിയിരുത്തി...
വടിയും അടിയും ആവശ്യമാണോ?
#ദിനസരികള് 892
വടിയുടെ പ്രത്യയശാസ്ത്രം എന്ന പേരില്‍ എം മുകുന്ദന് ഒരു ലേഖനമെഴുതിയിട്ടുണ്ട്.- “ഒരു കാലത്ത് വടിക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു. വടിയില്ലാത്ത വീടുകള്‍ അപൂര്‍വ്വമായിരുന്നു. പല വീടുകളിലേയും ഇറയത്ത് അച്ഛന് ഒരു വടി തിരുകി വെച്ചിട്ടുണ്ടാകും. എന്റെ വീടിന്റെ ഇറയത്തുമുണ്ടായിരുന്നു ഒരെണ്ണം കുറുക്കുട്ടിമരത്തിന്റെ ഇല കളഞ്ഞ...
ബഷീറിന്റെ തങ്കം – ഒരു കഥയുടെ സൌന്ദര്യങ്ങള്‍
#ദിനസരികള് 745
കാഴ്ചയില്‍ സുന്ദരമായിരിക്കുകയെന്നതാണോ സൌന്ദര്യം എന്നൊരു ലളിതമായ ചോദ്യം ഉന്നയിക്കുന്നതിനു വേണ്ടിയാണ് ബഷീര്‍ തങ്കം എന്ന പേരിലൊരു കഥയെഴുതിയത്. കാഴ്ചയെ രമിപ്പിക്കുന്നതിനപ്പുറം സൌന്ദര്യത്തിന് മറ്റു ചില വിതാനങ്ങളുണ്ടെന്ന് തങ്കം നമ്മെ ഓര്‍മിപ്പിക്കുന്നു.
തങ്കത്തെക്കുറിച്ച് ബഷീര്‍ വിശദമായിത്തന്നെ വര്‍ണിക്കുന്നുണ്ട്. ഇത്രയും ചെറിയ ഒരു കഥയില്‍ തങ്കത്തിന്റെ രൂപലാവണ്യത്തെക്കുറിച്ച് ഇത്രത്തോളം ദീര്‍ഘമായി...