26 C
Kochi
Tuesday, October 20, 2020

ഈസ്റ്റ് ബംഗാളും ഐഎസ്എല്ലില്‍; ഏഴാം സീസണില്‍ കളിക്കുക 11 ക്ലബ്ബുകള്‍

കൊല്‍ക്കത്ത:ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് മോഹൻ ബഗാന് പിന്നാലെ കൊൽക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും ഇത്തവണയെത്തുന്നു. ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഇക്കാര്യമറിയിച്ചിരിക്കുന്നത്. ഐഎസ്എല്ലിന്റെ ഭാഗമാകുന്ന 11-ാമത്തെ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. ഈ വർഷം നവംബറിൽ ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാൾ...

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബെെ:ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും വിഖ്യാത കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഐപിഎൽ 13-ാം സീസണിൽ സ്റ്റാർ സ്‌പോർട്‌സിന്റെ കമന്‍റേറ്ററായി മുംബൈയിൽ എത്തിയ ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മുംബൈയിലെ ഹോട്ടലിൽവച്ചായിരുന്നു മരണം. ഡീൻ ജോൺസിന്റെ വേർപാട് വേദനാജനകമാണെന്ന് സ്റ്റാർ സ്‌പോർട്‌സ് ഔദ്യോഗിക പ്രസ്‌താവനയിൽ...

ഐപിഎൽ പൂരത്തിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിൽ 

അബുദാബി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ വെച്ച് നടക്കും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് ഇന്ന് നേരിടുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഐപിഎല്‍.നാല്...

ഐപിഎല്‍ മത്സരങ്ങള്‍ക്കൊരുങ്ങി യുഎഇ

യുഎഇ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ എം എസ് ധോണിയാണ് ചെന്നെെ സൂപ്പര്‍ കിങ്സിനെ നയിക്കുക....

ശ്രീശാന്തിന്റെ ഏഴ് വർഷത്തെ വിലക്ക് ഇന്ന് അവസാനിച്ചു; വീണ്ടും ക്രീസിലേക്ക് വരാനൊരുങ്ങി താരം 

ഡൽഹി:ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു. തിങ്കളാഴ്ച മുതൽ താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാം. ക്രിക്കറ്റിൽ നിന്നുള്ള താരത്തിൻെറ 7 വർഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നിലവിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റിലേക്ക്...

പ്രതിഷേധങ്ങൾ വിഫലം; ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

ടെഹ്‌റാന്‍:ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയൻ മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 'കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു' എന്നാണ് തെക്കന്‍ ഫാര്‍സ് പ്രവിശ്യ...

യുഎസ് ഓപ്പൺ; നവോമി ഒസാക്കയ്ക്ക് കിരീടം 

ന്യൂയോര്‍ക്ക്:യുഎസ് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗത്തിൽ ജപ്പാൻതാരം നവോമി ഒസാക്ക കിരീടം സ്വന്തമാക്കി. ബെലാറസ് താരം വിക്ടോറിയ അസരൻകയ്ക്കെതിരെയാണ് വിജയം (സ്കോർ:1.6, 6.3 6.3). ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പൺ കിരീടവുമാണിത്. അതേമസമയം യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ ചാമ്പ്യനായുള്ള മത്സരം ഇന്ന് നടക്കും. ഫൈനലിൽ രണ്ടാം സീഡും...

വിലക്ക് അവസാനിച്ചു; ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി കളിക്കും

ബ്യൂണസ് ഐറിസ്:അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളിക്കാം.കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും സംഘാടകരെയും വിമർശിച്ചതിനുമായി മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000...