ആശുപത്രിയിലെ സൌകര്യക്കുറവിനെതിരെ രോഗികളുടെ പരാതി
അധികൃതരുടെ ശ്രദ്ധക്കുറവു കാരണം, മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഒരു ആശുപത്രിക്കെതിരെ അവിടത്തെ രോഗികൾ പരാതി പറഞ്ഞു
അധികൃതരുടെ ശ്രദ്ധക്കുറവു കാരണം, മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഒരു ആശുപത്രിക്കെതിരെ അവിടത്തെ രോഗികൾ പരാതി പറഞ്ഞു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഹിന്ദുക്കളുമായുള്ള സഹകരണം വർധിച്ചു വരുന്നതു മൂലം കർണാടകത്തിൽ ബിജെപിയുടെ രാഷ്ട്രീയടിത്തറ ഇളകിയതായി ശിവസേന അവകാശപ്പെട്ടു
സ്വന്തം ഗ്രാമത്തിലേക്കു കൊണ്ടുപോവാനോ, അന്ത്യകർമ്മങ്ങൾ ചെയ്യാനോ പണമില്ലാത്തതിനാൽ, ചത്തീസ്‌ഗഢിലെ ബസ്താറിലെ ഒരു സ്ത്രീ, തന്റെ മകന്റെ മൃതദേഹം ജഗ്‌ദാൽപ്പൂർ മെഡിക്കൽ കോളേജിനു വിട്ടുകൊടുത്തു.
കേരള സ്റ്റുഡന്റ്സ് യൂണിയനും (കെ എസ് യു) വും, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡി വൈ എഫ് ഐ) യും തമ്മിൽ ആലപ്പുഴയിൽ സംഘർഷമുണ്ടായി.
കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘത്തിലെ 11 പേർ പൊലീസ് പിടിയിലായി.
സൊമാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ഷബാബ് എന്ന തീവ്രവാദി സംഘം വടക്കുകിഴക്കൻ കെനിയയിലെ ഒരു പ്രൈമറി സ്കൂൾ ആക്രമിച്ച് മൂന്ന് അദ്ധ്യാപകരെ കൊലപ്പെടുത്തി.
പണത്തട്ടിപ്പുകേസിൽ അറസ്റ്റിലായ പഞ്ചാബ് നഷണൽ ബാങ്കിലെ അധികാരികൾക്ക്, ജാമ്യച്ചീട്ട് അനുവദിക്കുന്നതിന് കൃത്യമായ കമ്മീഷൻ കിട്ടിയിരുന്നെന്ന് സി ബി ഐ ഞായറാഴ്ച വെളിപ്പെടുത്തി.
തട്ടിപ്പുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി റായ്‌പൂരിലെ അംബുജ മാളിലെ അക്ഷത് ജ്വല്ലറി ഷോറൂമിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തെരച്ചിൽ നടത്തി.
ത്രിപുര നിയമസഭയിലേക്കുള്ള 60 സീറ്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭാരതീയ ജനതാ പാർട്ടിയും, ഇടതുപക്ഷവുമാണ് പ്രധാന എതിരാളികൾ.
ഫ്രാൻസിലെ സ്കൂളുകൾ അടുത്ത സെപ്തംബർ മുതൽ മൊബൈലുകളുടെ ഉപയോഗം നിരോധിക്കും. വിദ്യാർത്ഥികൾ ഇടവേളകളിൽ ഇപ്പോൾ കളിക്കാറില്ലെന്നും, ഇത് പൊതുജനാരോഗ്യം കണക്കിലെടുത്തു ചെയ്യുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.