Sat. Nov 16th, 2024

Category: News Updates

മനുഷ്യസേവനസംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ് ഫേസ്ബുക്ക് ഓഹരികൾ വിറ്റു

ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ്, 500 മില്യൺ ഡോളർ വില വരുന്ന ഫേസ്ബുക്ക് ഓഹരികൾ വിറ്റതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഒറിയ ഭജനഗായകൻ അരബിന്ദ മുദലി അന്തരിച്ചു

ഒറിയയിലെ പ്രമുഖ സംഗീതജ്ഞനും, ഗാനരചയിതാവും, ഭജൻ ഗായകനുമായ അരബിന്ദ മുദുലി, ഒഡീഷയിലെ ഭുവനേശ്വറിൽ ഹൃദയാഘാതം മൂലം ഇന്നലെ അന്തരിച്ചു.

ഭവനരഹിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് എം പി മാർ ഒരു രാത്രി തെരുവിലുറങ്ങി

വീടില്ലാത്തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, ഫ്രഞ്ച് പാർലമെന്റിലെ 50 അംഗങ്ങൾ തണുപ്പുള്ള ഒരു രാത്രി, രാജ്യത്തെ ഭവനരഹിതരായ ജനങ്ങൾക്കൊപ്പം തെരുവിൽ കഴിച്ചുകൂട്ടി.

ജർമ്മൻ സർക്കാരിന്റെ പ്രധാന ഡാറ്റാ നെറ്റ് വർക്കിൽ ഹാക്കർമാർ നുഴഞ്ഞുകയറി

വളരെ സങ്കീർണ്ണമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച്, ജർമ്മൻ സർക്കാരിന്റെ പ്രധാന ഡാറ്റാ നെറ്റ്‌വർക്ക് ഹാക്ക് ചെയ്യപ്പെട്ടതായി സർക്കാർ അധികൃതർ അറിയിച്ചു.

വെനിസ്വലയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് മെയ്‌ ലേക്കു നീട്ടി

പ്രതിപക്ഷവുമായുള്ള ഒരു ധാരണ പ്രകാരം വെനിസ്വലയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് 2018 മെയ് ലേക്ക് നീട്ടിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ചൈനയും പാക്കിസ്താനും ബലൂചിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നു; ബി എൽ എ

ചൈനയും പാക്കിസ്താനും ബലൂചിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും, ബലൂചിനു മേലെ അതിക്രമം കാണിക്കുകയാണെന്നും, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ (ബി എൽ എ) മുതിർന്ന കമാൻഡറായ അസ്‌ലം ബലൂച് ആരോപിച്ചു.

അനധികൃത സ്വത്തുകേസ്; തരിണി ഗ്രൂപ്പ് ഡയറക്ടറുടെ ജാമ്യഹരജി ഇന്നു പരിഗണിക്കും

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വിദർഭാ സിംഗും ഉൾപ്പെട്ട അനധികൃതമായ സ്വത്തിന്റെ കേസിൽ, തരിണി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായ വക്കമുള്ള ചന്ദ്രശേഖറിന്റെ, ജാമ്യഹരജിയിൽ പട്യാല ഹൌസ് കോടതി…

ചൈനീസ് കമ്പനിക്ക് കരാർ കൊടുത്തതിൽ കൃത്രിമം നടന്നെന്ന് പാക്കിസ്താന്റെ ദേശീയ പാത അതോറിറ്റി

മുൾത്താൻ - സുക്കൂർ സെക്ഷനടുത്ത്, ചൈന - പാക്കിസ്താൻ സാമ്പത്തിക ഇടനാഴിയുടെ കീഴിൽ ഒരു റോഡ് നിർമ്മാണത്തിനായി 2.9 മില്യൺ ഡോളറിന്റെ കരാർ ഒരു ചൈനീസ് കമ്പനിക്കു…