25 C
Kochi
Wednesday, December 1, 2021
Home Authors Posts by Arun Ravindran

Arun Ravindran

163 POSTS 0 COMMENTS
N VENUGOPAL

കൊച്ചി കോര്‍പ്പറേഷനില്‍ ഞെട്ടല്‍ മാറാതെ യുഡിഎഫ്

കൊച്ചികൊച്ചി കോര്‍പ്പറേഷനില്‍ മൂന്നാം തവണയും ഭരണം നിലനിര്‍ത്താനുള്ള സാധ്യത നിലനിന്നപ്പോഴും അട്ടിമറികളില്‍ സ്തംഭിച്ചു നില്‍ക്കുകയിരുന്നു യുഡിഎഫ്. മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ജിസിഡിഎ മുന്‍ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാല്‍ തോറ്റത് ഒരു വോട്ടിനാണ്. ഡെപ്യൂട്ടി മേയര്‍ ആയിരുന്ന കെ ആര്‍ പ്രേം കുമാറും തോറ്റു....
LDF

ജില്ലാപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മേധാവിത്തം

തിരുവനന്തപുരം  ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം വ്യക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പു ഫലം. പത്തിടത്ത് എല്‍ഡിഎഫും നാലിടത്തില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 377 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും322 സീറ്റില്‍ യുഡിഎഫും  27 ഇടത്ത് എന്‍ഡിഎയുമാണ് മുന്നേറുന്നത്.  കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മുന്നേറുന്നു. പല നഗരസഭകളിലും എന്‍ഡിഎ എക്കൗണ്ട് തുറന്നു.മധ്യകേരളത്തില്‍ ജോസ് കെ മാണിയുടെ...
Police march

കോഴിക്കോട് നിരോധനാജ്ഞ; മലപ്പുറത്ത് കര്‍ഫ്യു

കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ ശേഷിക്കേ കോഴിക്കോട്ട് നിരോധനാജ്ഞയും മലപ്പുറത്ത് കര്‍ഫ്യുവും പ്രഖ്യാപിച്ചു. കോഴിക്കോട്ട് ഇന്നു മുതല്‍ രണ്ടു ദിവസത്തേക്കുള്ള  നിരോധനാജ്ഞ പ്രാബല്യത്തിലായപ്പോള്‍ മലപ്പുറത്ത് നാളെ മുതല്‍ 22 വരെയാണ് രാത്രികാല നിരോധനം വരുക.കോഴിക്കോട്ട് വടകര, നാദാപുരം, വളയം, കുറ്റിയാടി എന്നിങ്ങനെ നാലിടങ്ങളിലാണ് കളക്റ്റര്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ...

സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് ചെന്നിത്തല

തിരുവനന്തപുരംസംസ്ഥാനസര്‍ക്കാരിനെതിരേ ജനവികാരം ശക്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ''തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ  യുഡിഎഫ് തരംഗമാണ് ഉണ്ടാകാന്‍ പോകുന്നത്. സര്‍ക്കാരിനെ ജനം മടുത്തിരിക്കുകയാണ്. അഴിമതിക്കെതിരായുള്ള ശക്തമായ ജനരോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് യുഡിഎഫിന് നേട്ടമുണ്ടാക്കും. ഗുണം ചെയ്യുമെന്ന് മനസിലാക്കിയിട്ടായിരിക്കുമല്ലോ പ്രാദേശിക തലത്തില്‍ സഹകരണമുണ്ടാക്കിയത്.  ഇത്...
MM Haassan

സര്‍ക്കാരിനെതിരായുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പുഫലമെന്ന് ഹസ്സന്‍

തിരുവനന്തപുരം അഴിമിതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പുഫലമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പെളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ നീക്കുപോക്ക് യുഡിഎഫിനു ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത്...
Saheerabhanu, Thalakkadu Panchayt

വനിതാസ്ഥാനാര്‍ത്ഥി അന്തരിച്ചു

മലപ്പുറം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി സഹീറബാനു ( 50 )അന്തരിച്ചു. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.
A Vijayaraghavan

എല്‍ഡിഎഫ് കൂടുതല്‍ സ്ഥലത്തു മുന്നേറുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭരണം പിടിക്കാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ്- എന്‍സിപി പ്രശ്നം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.''കൂടുതല്‍ ജില്ലാപഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കും. കേരള...
D Vijayamohan

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു

ഡല്‍ഹി മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ഡി വിജയമോഹന്‍ (65) അന്തരിച്ചു. മൂന്നു ദശകത്തിലേറെയായി ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തനത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. കോവിഡ് ബാധിച്ചു സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1978ല്‍ മനോരമയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ഡി വിജയമോഹന്‍ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളില്‍ ജോലി...
K Muraleedharan-Mullappalli

വെല്‍ഫെയര്‍പാര്‍ട്ടി സഖ്യത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം

തിരുവനന്തപുരം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരിതരിവ് മറനീക്കുന്നു.  ജമാത്തെ ഇസ്ലാമി രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതിനെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയപ്പോള്‍ എഐസിസി നിലപാട് ഉയര്‍ത്തി  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിരോധിക്കുകയാണ്.ജമാത്തെ ഇസ്ലാമി മതേതരത്വസ്വഭാവത്തിലുള്ള സംഘടനയാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു....
PK Kunhalikutty

ഇടതുമുന്നണിക്ക് തുടരാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇടതുമുന്നണിക്ക് ഭരണത്തില്‍ തുടരാനാകാത്ത സ്ഥിതിയാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഫലം വരുന്നതോടെ ഇടതുമുന്നണി തകര്‍ന്നടിയും. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന യുഡിഎഫ്  ഇലക്ഷനില്‍ മേല്‍ക്കൈ നേടും. ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴെല്ലാം പാര്‍ട്ടി കരുത്തു തെളിയിച്ചിട്ടുണ്ട്. കേരളകോണ്‍ഗ്രസ് എം...