Tue. Jan 7th, 2025

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ പി ജയരാജൻ. ബിജെപി ബന്ധ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും.

ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ പി ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. ഇ പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ പിയുടെ മറുപടി.