Sat. Sep 14th, 2024

തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ മുന്‍ പ്രസിഡൻ്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. 

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കെസിഎൽ ലോഞ്ചിംഗിനായാണ് താരം എത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഹോട്ടൽ ഹയാത്തിൽ വച്ചാവും മാധ്യമങ്ങളെ കാണുക.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അമ്മ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചിരുന്നു. മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കൂട്ടരാജിക്ക് ശേഷവും നിലപാട് അറിയിക്കാതെ ഒളിച്ചോടി എന്ന രീതിയിൽ മോഹൻലാൽ വലിയ വിമർശനം നേരിടുന്നതിനിടെയാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.