Tue. Sep 10th, 2024

തെൽ അവീവ്: ഇറാനെതിരായ പ്രത്യാക്രമണത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാനുറച്ച് ഇസ്രായേൽ. അമേരിക്കൻ സമ്മർദവും മന്ത്രി സഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തിയാണ് ഇസ്രായേലിന്റെ പിൻമാറ്റം.

എന്നിരുന്നാലും ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനും ഇസ്രായേൽ സൈന്യത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. അമേരിക്ക നൽകിയ കർശന മുന്നറിയിപ്പാണ് പ്രത്യാക്രമണ നീക്കം സംബന്ധിച്ച തീരുമാനം എടുക്കാൻ ഇസ്രായേലിന് കഴിയാത്തത്.

മുന്നൂറോളം റോക്കറ്റുകളും മിസൈലുകളും അയച്ച്​ ഇസ്രായേലിന് നേരെ നടന്ന ഇറാന്‍റെ ​ആക്രമണത്തിന്​ കനത്ത മറുപടി നൽകണമെന്ന്​ മന്ത്രിമാരായ ഗാൻറ്​സ്​, ഈസൻകോട്ട്​ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ഇറാന്റെ വ്യോമാക്രമണം തങ്ങളുടെ ഇടപെടലുകൊണ്ട് നിർവീര്യമാക്കിയതിനാല്‍ ഒരു യുദ്ധം ഒഴിവാക്കാന്‍ സാധിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാനെതിരെ പ്രത്യാക്രമണം നടത്തുന്നത് ഇപ്പോള്‍ ശരിയായ തീരുമാനമല്ലെന്നാണ് അമേരിക്കയുടെ നിലപാട്.