Sat. Jul 27th, 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജനാധിപത്യം അതിന്‍റെ രീതിക്ക് തന്നെ നടക്കട്ടെയെന്ന് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

കെജ്‌രിവാളിന്‍റെ അറസ്റ്റോടെ ഡൽഹിയിൽ ഭരണസ്തംഭനമാണെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. കോടതി തീരുമാനിക്കേണ്ട വിഷയമല്ല ഇത് എന്നായിരുന്നു ബെഞ്ച് വ്യക്തമാക്കിയത്.

ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെട്ടുള്ള മൂന്നാമത്തെ ഹർജിയാണ് കോടതി തള്ളുന്നത്.