Wed. Apr 30th, 2025

ഏറെ വിവാദങ്ങളുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യുന്നു. ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങള്‍ക്കു മുന്നില്‍’ എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് സിനിമ സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശൻ അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോകുന്ന യുവതികളുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയ്‌ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. സിനിമ റിലീസായി ഒരു മാസം കഴിഞ്ഞപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഈ സിനിമ ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞ് സംവിധായകന്‍ സുദിപ്‌തോ സെന്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയിലാണ് സിനിമ ഒടിടി റിലീസായത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ ഗവണ്മെന്റിന് കീഴിലുള്ള ദൂരദര്‍ശനിൽ സിനിമ സംപ്രേഷണം ചെയ്യുന്നതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദൂരദര്‍ശനെ വിമര്‍ശിച്ചുകൊണ്ടും നിരവധി പേരാണ് കമന്റിടുന്നത്.