Sun. Dec 22nd, 2024

ഛണ്ഡീഗഡ്: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കുവും എംഎല്‍എ ശീതള്‍ അന്‍ഗൂറലും ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബിലെ ജലന്ധര്‍ എംപിയാണ് സുശീല്‍ കുമാര്‍ റിങ്കു. ജലന്ധര്‍ വെസ്റ്റ് എംഎല്‍എയാണ് ശീതള്‍ അന്‍ഗൂറല്‍.

2023 ഏപ്രില്‍ 23നാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന സുശീല്‍ കുമാര്‍ റിങ്കു ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് സുശീല്‍ കുമാര്‍ റിങ്കു ലോക്സഭാ എംപിയായത്. എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയായിരുന്നു സുശീല്‍ കുമാര്‍ റിങ്കു.

കഴിഞ്ഞ ദിവസം ജലന്ധര്‍ മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാറിനെ പ്രഖ്യാപിച്ചിരുന്നു.
ജൂൺ ഒന്നിന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക.