Wed. Jul 2nd, 2025

മുംബൈ: ഹോളി ആഘോഷത്തിനിടെ മുസ്ലീം പള്ളിയുടെ ചുമരിൽ നിറം ഉപയോഗിച്ച് ‘ജയ് ശ്രീറാം’ എന്നെഴുതിയതിനെതിരെ പ്രതിഷേധം ശക്തമായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മജൽഗാവ് മർകസി മസ്ജിദിന്റെ മതിലിലാണ് അജ്ഞാതർ ഇന്നലെ വൈകീട്ട് ‘ജയ് ശ്രീറാം’ എന്ന് എഴുതിയത്.

സംഭവം പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ഇതോടെ പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. 24 മണിക്കൂറിനുള്ളിൽ അക്രമികളെ പിടികൂടുമെന്നും കർശന നടപടിയെടുക്കുമെന്നും പോലീസ് പ്രതിഷേധകാർക്ക് ഉറപ്പ് നൽകി.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പള്ളിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.