Mon. Dec 23rd, 2024

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി. ആം ആദ്മിയുടെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാനാണ് തീരുമാനം.

ഡല്‍ഹിയില്‍ പലയിടങ്ങളിലായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങള്‍ നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

അതേസമയം, കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും മാർച്ച് നടത്തും. ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിലാണ് ബിജെപി മാര്‍ച്ച് നടത്തുക.

കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യനയക്കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 28 വരെ കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.