ചണ്ഡീഗഡ്: കുരുക്ഷേത്ര എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നയാബ് സിങ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ.
ഇന്ന് രാവിലെ മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചതിനെ തുടര്‍ന്നാണ് നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയാകുന്നത്.
ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നാണ് ലാൽ ഖട്ടറിര്‍ രാജി വെച്ചത്.
പത്ത് ലോക്സഭാ സീറ്റുകളുള്ള ഹരിയാനയില്‍ ജെജെപിയ്ക്ക് രണ്ട് സീറ്റുകള്‍ നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും ബിജെപി തയ്യാറായില്ല. ലോക്സഭാ സീറ്റുകളെ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതയിലാണ് ബിജെപി – ജെജെപി സഖ്യത്തില്‍ വിള്ളല്‍ വന്നത്.