Mon. Dec 23rd, 2024

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിൽ യുണൈറ്റഡ് അസം ഫോറം ഹർത്താലിന് ആഹ്വാനം ചെയ്തു. പലയിടത്തും സിഎഎയുടെ പകർപ്പ് കത്തിച്ചു. 

പൊതുമുതൽ നശിപ്പിക്കുകയോ അക്രമം നടത്തുകയോ ചെയ്താൽ പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസം പോലീസ് അറിയിച്ചു. നാശനഷ്ടത്തിൻ്റെ മുഴുവൻ തുകയും ഹർത്താൽ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.നിയമത്തിനെതിരെ ഉത്തർപ്രദേശിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. അക്രമ സാധ്യതയുള്ള സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്.

അതേസമയം പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് രംഗത്തെത്തി. പൗരത്വ നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും അത് അംഗീകരിക്കാനാകുന്നതല്ലെന്നും തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും തൻ്റെ പാർട്ടിയുടെ പേരിൽ പുറത്ത് വിട്ട പ്രസ്താവനയിൽ വിജയ് പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.