ഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് ഇന്ത്യൻ രാഷ്ട്രപതി നാമനിർദേശം ചെയ്തതിൽ സന്തുഷ്ടനാണെന്ന് മോദി എക്‌സിൽ കുറിച്ചു.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമാണ് സുധാ മൂർത്തി. രാജ്യം 2023 ൽ പത്മ ഭൂഷണ്‍, 2006 ൽ പത്മശ്രീ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.
ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് സുധാ മൂര്‍ത്തിയുടെ പ്രധാന രചനകൾ. കന്നഡത്തിലും ഇംഗ്ലീഷിലും സുധാ മൂർത്തി പുസ്തകങ്ങൾ രചിക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍.