ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദൾ (ബിജെഡി) എൻഡിഎയിലേക്കെന്ന് സൂചന. ബുധനാഴ്ച നവീൻ പട്‌നായിക്ക് ബിജെഡി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബിജെപി ബിജെഡി സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയുടെ ഒഡിഷ അധ്യക്ഷൻ മൻമോഹൻ സമൽ ഉള്‍പ്പെടെയുള്ളവർ ഡൽഹിയില്‍ യോഗം ചേർന്നിരുന്നു.
11 വർഷത്തെ സഖ്യം ഉപേക്ഷിച്ചായിരുന്നു 15 വർഷം മുൻപ് പട്നായിക്കും സംഘവും എൻഡിഎയിൽ നിന്നും വിട്ടത്.
“ബിജു ജനതാദൾ ഒഡീഷയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകും. ഈ വിഷയത്തിൽ സഖ്യ ചർച്ചകൾ നടന്നിരുന്നു” എന്ന് ബിജെഡി വൈസ് പ്രസിഡൻ്റും എംഎൽഎയുമായ ദേബി പ്രസാദ് മിശ്ര പറഞ്ഞു. എന്നാൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല.
ഒഡിഷയിൽ 21 ലോക്‌സഭാ സീറ്റുകളും 147 അസംബ്ലി സീറ്റുകളുമാണുള്ളത്. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെഡി 12 പാർലമെൻ്റ് മണ്ഡലങ്ങളും ബിജെപി എട്ട് മണ്ഡലങ്ങളുമാണ് നേടിയിരുന്നത്.