Fri. Nov 22nd, 2024

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് ഹർജി. എസ്ബിഐക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഹർജി (എഡിആര്‍) നൽകിയത്.

2019 ഏപ്രിൽ 12ന് ശേഷമുള്ള ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ മാർച്ച് ആറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

എസ്ബിഐ വിവരങ്ങള്‍ സമര്‍പ്പിക്കത്തതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും കോടതിയെ ധിക്കരിക്കുന്ന പ്രവര്‍ത്തിയാണെന്നും എഡിആര്‍ ആരോപിച്ചു.

കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് നാലിന് എസ്ബിഐ കോടതിയിൽ ഹർജി നൽകിയിരുന്നു. രണ്ട് ഹർജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും.