Sun. Jan 19th, 2025

ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ റോസ് അവന്യുകോടതി ഇന്ന് വിധിപറയും. മദ്യനയ അഴിമതി കേസിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ കേസിലെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുക. അതേസമയം, നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സിസോദിയ സിബിഐ കേസിലും പ്രതിയായതിനാല്‍ ഇ.ഡി. കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാവില്ല. മനീഷ് സിസോദിയ അടുത്തമാസം 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞദിവസം സിബിഐ മദ്യനയ അഴിമതിയില്‍ സിസോദിയയെയും മറ്റ് നാലുപേരെയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്സൈസ് കമ്മീഷ്ണറായിരുന്ന ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം