Mon. Dec 23rd, 2024

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഭൂമിയിലെ 200,000 ത്തോളം ഹിമാനികളിൽ 10 വർഷത്തിനുള്ളിൽ 2,720 ബില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായി കണ്ടെത്തി. യൂറോപ്പിന്റെ ക്രയോസാറ്റ് ഉപഗ്രഹമാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഒരു ദശാബ്ദത്തിനുള്ളിൽ അവയുടെ മുഖ്യഭാഗത്തിന്റെ 2% നഷ്ടപ്പെടുന്നതിന് തുല്യമാണിത്. വെള്ളത്തിനും  കൃഷിക്കുമായി നിരവധി പേർ ഹിമാനികളെ ആശ്രയിക്കുന്നതിനാൽ അവയുടെ മാറ്റങ്ങൾ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ബഹിരാകാശ നിരീക്ഷണത്തിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനം മൂലം ഇവയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ലോകത്തിന്റെ പല ഭാഗങ്ങളിലും ഹിമാനികൾ ജലസംഭരണികളായി പ്രവർത്തിക്കുന്നു. വേനൽക്കാലത്ത് ലോകജനസംഖ്യയുടെ 20 ശതമാനത്തിലധികം ആളുകൾ ഹിമാനിയിൽ നിന്നും ലഭിക്കുന്ന വെള്ളം കൃഷിക്കായും മറ്റും ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.