Sat. May 18th, 2024

തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളും പരസ്യങ്ങളും ഉൽപ്പന്നങ്ങളിൽ നിന്ന് പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയോട് മുഴുവൻ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോൺവിറ്റയിൽ ഉയർന്ന അളവിൽ പഞ്ചസാരയും മറ്റ് അനാരോഗ്യ പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പരാതി ലഭിച്ചതായി മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയുടെ പ്രസിഡന്റിന് അയച്ച കത്തിൽ പറയുന്നു. കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നം അതിന്റെ ഉൽപ്പന്ന പാക്കേജിംഗിലൂടെയും പരസ്യങ്ങളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമ്മീഷൻ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൂടാതെ, ഉൽപ്പന്നത്തിന്റെ ലേബലിലും പാക്കേജിങിലും ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.