Sat. Jan 18th, 2025

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നുമാണ് ജീന്‍ കരോളിന്റെ വെളിപ്പെടുത്തല്‍. ട്രംപിനെതിരായ വിചാരണ വേളയില്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ജീന്‍ കരോള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 30 വര്‍ഷം മുമ്പ് മാന്‍ ഹട്ടിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട് മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. 1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡ്രസിങ് റൂമില്‍ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അത് ഭയന്നാണ് താന്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി. എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു ജീന്‍ കരോള്‍ . 2019ലാണ് കരോള്‍ ട്രെംപിനെതിരെ മാനനഷ്ട കേസ് നല്‍കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം