Wed. Nov 6th, 2024

കൊച്ചി നഗരത്തിലെ പലയിടങ്ങളിലും മാലിന്യം കുന്നുകൂടുമ്പോള്‍ മാതൃകയാണ് കൊച്ചി നഗരസഭയിലെ രവിപുരം 61 ആം ഡിവിഷന്‍. വാര്‍ഡ് കൗണ്‍സിലര്‍ ശശികലയുടെ നേതൃത്വത്തില്‍ വീടുകളില്‍ ബയോബിന്നുകള്‍ വച്ച് മാലിന്യം സംസ്‌ക്കരിച്ച് മാതൃകയാകുകയാണ്. കൗണ്‍സിലര്‍ വാര്‍ഡിലെ വീടുകള്‍ ബയോബിന്നുകള്‍ സ്ഥാപിച്ച് മാലിന്യം ഇനോകൂലം ഉപയോഗിച്ച് ജൈവമാലിന്യം സംസ്‌കരിക്കും സംസ്‌കരിക്കുന്ന മാലിന്യ പിന്നീട് വളമായി ഉപയോഗിക്കാനും സാധിക്കും.

മാലിന്യ സംസ്‌ക്കാരണം ഗവണ്‍മെന്റിന്റെ ചുമതലയാണ് എന്ന ചിന്തയില്‍ നിന്ന് ജനങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവിലേക്ക് കൊച്ചി മാറുന്നു എന്നതിന് തെളിവാണ് രവിപുരം 61 ആം ഡിവിഷന്‍.

ഓരോ വീട്ടിലും 3 ബയോബിന്നുകളാണ് നല്‍കിയിരിക്കുന്നത് ആദ്യത്തെ ബിന്നില്‍ മാലിന്യവും ഇനോക്കുലവും ഇട്ട് സംസ്‌ക്കരിക്കും. ആദ്യത്തെ ബിന്നു നിറയുമ്പോള്‍ അടുത്ത ബിന്നില്‍ നിറയ്ക്കും മൂന്നമത്തെ ബിന്‍ നിറയുമ്പോള്‍ ആദ്യത്തെ ബിന്നിലെ മാലിന്യം വളമായി മാറിയിരുക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.