Fri. Apr 26th, 2024

 

വൈപ്പിന്‍ക്കര മേഖലയുടെ ജീവനാഡിയാണ് ആര്‍എംപി തോട്. ഇരുവശവും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അതീവ ജൈവപ്രാധാന്യമുള്ള ആവാസവ്യവസ്ഥ കൂടിയായ ആര്‍എംപി തോടിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്‌ നിരവധി ആളുകളുടെ ഉപജീവനം. തോടിന്റെ അഴിമുഖം അടഞ്ഞതോടെയും തോട്ടില്‍ ചളി നിറഞ്ഞതോടെയും തോടിന്റെ ആവാസവ്യവസ്ഥയെ തകിടംമറിച്ചു. മത്സ്യലഭ്യതയെ കാര്യമായി ബാധിച്ചു. തോടിന്റെ ആഴം കൂട്ടാന്‍ നിരവധി തവണ പല പദ്ധതികള്‍ ആവിഷ്ക്കരിച്ചെങ്കിലും ഒന്നും ശാശ്വതമായി നടപ്പായില്ല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.