Mon. Dec 23rd, 2024

ഐപിഎലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. രണ്ട് തുടര്‍ തോല്‍വികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെയെത്താന്‍ ഇറങ്ങുമ്പോള്‍ സീസണിലെ ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഇറങ്ങുക.

ഹാരി ബ്രൂക്ക് നിരാശപ്പെടുത്തുന്നത് ഹൈദരാബാദിന്റെ ടീമിനെ സാരമായി ബാധിക്കുന്നുണ്ട്. ഓപ്പണിംഗിലേക്ക് തിരികെയെത്തിയപ്പോള്‍ അഭിഷേക് ശര്‍മ ഫോമിലേക്കുയരുന്നത് ശുഭസൂചനയാണ്. എന്നാല്‍, മായങ്ക് അഗര്‍വാള്‍ നിരാശപ്പെടുത്തുന്നു. അഗര്‍വാളിനു പകരം അന്മോള്‍പ്രീത് കളിച്ചേക്കും.

ഡേവിഡ് വാര്‍ണര്‍ പഴയ ഫോമിലേക്കുയര്‍ന്നത് ഡല്‍ഹിയ്ക്ക് വലിയ ആത്മവിശ്വാസമാകും. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതാണ് ഡല്‍ഹിയുടെ തിരിച്ചടി. മനീഷ് പാണ്ഡെയും നിരാശപ്പെടുത്തുകയാണ്. മാറ്റി പരീക്ഷിക്കാന്‍ പ്രിയം ഗാര്‍ഗ്, യാഷ് ധുല്‍ തുടങ്ങിയ ഓപ്ഷനുകളുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.