Thu. Dec 19th, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 5 മണിക്ക് നാവികസേന വിമാനത്താവളത്തിൽ എത്തുന്ന മോദി യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും ‘യുവം’ പരിപാടിയിലും പങ്കെടുക്കും. തുടർന്ന് വിവിധ തൊഴിൽ മേഖലകളിലെ യുവാക്കളുമായി സംവദിക്കും. 7 മണിക്ക് കർദിനാൾമാരടക്കം ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗയമായി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. നാളെ രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.