Sat. Jan 18th, 2025

സംസ്ഥാനത്ത് അഞ്ചു ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതേസമയം, പകല്‍ ചൂട് 35 ഡിഗ്രി സെല്‍സിയസിനും 38 ഡിഗ്രി സെല്‍സിയസിനും ഇടയില്‍ തുടരും. ഇടുക്കി ജില്ലയില്‍ ശക്തമായ മഴ, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.