Sat. Jan 18th, 2025 3:04:26 AM

 

കോട്ടുവള്ളി പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അതിർത്തിയിലുള്ള മയ്യാർ ശുദ്ധജല ലഭ്യത തീരെ ഇല്ലാത്ത പ്രദേശമാണ്. വേനലെത്തിയാൽ കുടിവെള്ളം എങ്ങനെ ശേഖരിക്കുമെന്ന വേവലാതിയാണ് മയ്യാറിലെ അറുപതോളം വരുന്ന കുടുംബങ്ങൾക്ക്. നിർമാണത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് മയ്യാറിലെ കുടുംബങ്ങളിലേറെയും. ജോലി ചെയ്തുകിട്ടുന്ന വരുമാനത്തിൽ നല്ലൊരുതുക കുടിവെള്ളത്തിനായി ചെലവഴിക്കുകയാണിപ്പോൾ. ഒന്നിടവിട്ട ദിവസങ്ങളിൽ ടാങ്കർ ലോറിയിൽ വരുന്ന 200 ലിറ്റര്‍ വെള്ളമാണ് മയ്യാറുകാര്‍ക്ക് ആകെ ലഭിക്കുന്നത്. അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി കന്നാസുകളിലും കുടങ്ങളിലുമൊക്കെ ശേഖരിക്കുന്ന വെള്ളം തലച്ചുമടായി കൊണ്ടുവരണം.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.