Wed. Dec 18th, 2024

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ.രണ്ടാം വര്‍ഷ ബിടെക് കെമിക്കല്‍ വിദ്യാര്‍ഥിയായ മധ്യപ്രദേശ് സ്വദേശി സുരേഷിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രഥമികനിഗമനം. മദ്രാസ് ഐഐടിയിലെ ഈ വര്‍ഷം നടക്കുന്ന നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണ് ഇത്. ക്യാംപസിനകത്തെ ഹോസ്റ്റലിലാണ് സുരേഷ് താമസിച്ചിരുന്നത്. സുരേഷിന്റെ മുറി വെള്ളിയാഴ്ച്ച രാവിലെ മണിക്കൂറുകളായി അകത്ത് നിന്ന് അടച്ച നിലയില്‍ കണ്ടതോടെ സുഹൃത്തുക്കള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് സുരേഷിനെ സീലിങ് ഫാനില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുന്തപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം