ഡല്‍ഹി: പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം. ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തല്‍. പ്രദേശത്ത് ആകാശമാര്‍ഗമുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. ഭീകരാക്രമണത്തിന് പിന്നാലെ അതീവജാഗ്രതയിലാണ് ജമ്മു കശ്മീര്‍. എന്‍ഐഎ സംഘവും, ബോംബ് സ്‌ക്വാഡും സെപ്ഷ്യല്‍ ഓപ്പറേഷന്‍സ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എന്‍ഐഎ അന്വേഷിക്കും. ജെയ്‌ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഗ്രനേഡ് ഏറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധനടാങ്കിലാണ് ഭീകരരര്‍ വെടിവെച്ചത്. പ്രതികൂല കാലാവസ്ഥ മറയാക്കിയാണ് ഭീകരരര്‍ ഇന്നലെ ആക്രമണം നടത്തിയത്.