Thu. Jan 23rd, 2025

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഇന്നലെ ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 3327 പുരുഷന്‍മാരും 304 വനിതകളും ഒരു ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയുമാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. 3600 സ്ഥാനാര്‍ഥികള്‍ക്കായി 5,102 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. കനക്പുരയില്‍ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി അദ്ദേഹത്തിന്റെ സഹോദരന്‍ ഡി.കെ സുരേഷ് പത്രിക സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃതര്‍ സ്വത്ത് സമ്പാദനം തുടങ്ങി നിരവധികേസുകള്‍ ഡി.കെ ശിവകുമാറിനെതിരെ എടുത്തിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ശിവകുമാറിനെ പലതവണ ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ഡി.കെ ശിവകുമാറിന്റെ ഡമ്മിയായി സഹോദരന്‍ രംഗത്തെത്തിയത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് കര്‍ണാടകയിലെത്തും. മെയ് 10 നാണ് തെരഞ്ഞെടുപ്പ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം