Wed. Dec 18th, 2024

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ കസ്റ്റഡിയിലെടുത്തു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. വിഷം കലര്‍ത്തിയ ഐസ് ക്രീം കഴിച്ചതിനെതുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ പിതാവിന്റെ സഹോദരി ഐസ്‌കീമില്‍ മനപൂര്‍വ്വം വിഷം കലര്‍ത്തി എന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നാണ് പൊലീസിന് മൊഴി നല്‍കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം