Fri. Apr 4th, 2025

സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നതായി റിപ്പോർട്ട്. റിയാദ് – തായിഫ് റോഡില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുകയും തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ മഞ്ഞുകട്ടകൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. വരും ദിവസങ്ങളില്‍ രാജ്യത്ത് മിതശീത കാലാവസ്ഥ ദൃശ്യമാകുമെന്നും ഈദിനെ തുടര്‍ന്നുളള ദിവസങ്ങളില്‍ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, അല്‍ഖസിം, ഹായില്‍, ദമാം തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.